---
title: "മീനുകൾക്ക് തീറ്റ നൽകാനെത്തിയ വീട്ടുകാർ ഞെട്ടി! അമ്പലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി"
english_title: "Missing Youth Found Dead in Neighbor’s Well in Ambalappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391553/missing-youth-found-dead-neighbor-well-ambalappuzha"
published_at: "2026-11-14T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7d9b059e40_missing-youth-found-dead-neighbor-well-ambalappuzha.jpg"
keywords: ["Ambalappuzha", "KeralaNews", "MissingPerson", "PoliceInvestigation", "ForensicReport"]
---

# മീനുകൾക്ക് തീറ്റ നൽകാനെത്തിയ വീട്ടുകാർ ഞെട്ടി! അമ്പലപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി

> **Lead Summary:** **അമ്പലപ്പുഴ: **കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം വീട്ടിൽ ശശിയുടെ മകൻ അഭിലാഷ് ആണ് മരിച്ചത്. വീടിന് ഏകദേശം നൂറ് മീറ്ററോളം അകലെയുള്ള അയൽവാസിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**അമ്പലപ്പുഴ: **കഴിഞ്ഞ ദിവസം മുതൽ കാണാതായ യുവാവിന്റെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ കണ്ടെത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് കൃഷ്ണാലയം വീട്ടിൽ ശശിയുടെ മകൻ അഭിലാഷ് ആണ് മരിച്ചത്. വീടിന് ഏകദേശം നൂറ് മീറ്ററോളം അകലെയുള്ള അയൽവാസിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അഭിലാഷിനെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ, അയൽവാസിയായ ചിറക്കൽ ശ്രീജിത്തിന്റെ വീടിന് മുന്നിലെ വർണമത്സ്യങ്ങളെ വളർത്തുന്ന കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മീനുകൾക്ക് തീറ്റ നൽകാനായി വീട്ടുകാർ കിണറ്റിനടുത്ത് എത്തിയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്.

വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഫോറൻസിക് പരിശോധനകൾക്കും ഇൻക്വസ്റ്റ് നടപടികൾക്കും ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ നിലവിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. അമ്മ: രാധാമണി. സഹോദരൻ: അനൂപ്.

The body of Abhilash (31), who went missing from his home in Ambalappuzha on Thursday morning, was found in a neighbor’s well near his house. Police said there are no immediate signs of suspicion and further action will depend on the postmortem report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391553/missing-youth-found-dead-neighbor-well-ambalappuzha)