---
title: "'അബോധാവസ്ഥയിലായ ഡ്രൈവറെ രക്ഷിക്കാൻ കാറിൽ കയറി'; ഡാഷ്ബോർഡിൽ എംഡിഎംഎ കണ്ട് നാട്ടുകാർ, കോഴിക്കോട് കാറപകടത്തിൽ 36കാരൻ കസ്റ്റഡിയിൽ"
english_title: "Driver Found Unconscious; MDMA Recovered from Car, 36-Year-Old in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391544/kozhikode-car-accident-mdma-driver-custody"
published_at: "2026-11-14T07:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7c692ecf12_kozhikode-car-accident-mdma-driver-custody.jpg"
keywords: ["KozhikodeNews", "MDMACase", "DrugBust", "CarAccident", "KeralaPolice"]
---

# 'അബോധാവസ്ഥയിലായ ഡ്രൈവറെ രക്ഷിക്കാൻ കാറിൽ കയറി'; ഡാഷ്ബോർഡിൽ എംഡിഎംഎ കണ്ട് നാട്ടുകാർ, കോഴിക്കോട് കാറപകടത്തിൽ 36കാരൻ കസ്റ്റഡിയിൽ

> **Lead Summary:**  കോഴിക്കോട് : യുവാവ് ഓടിച്ച കാർ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ച് അപകടം. കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ ആണ് അപകടത്തിൽപ്പെട്ടത്.

## Article Content

 കോഴിക്കോട് : യുവാവ് ഓടിച്ച കാർ നിർത്തിയിട്ട മറ്റൊരു കാറിലിടിച്ച് അപകടം. കാറിൽനിന്ന് എംഡിഎംഎ കണ്ടെടുത്തു. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ ആണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ നെല്ലാങ്കണ്ടി അങ്ങാടിയിലായിരുന്നു സംഭവം. കൊടുവള്ളിയിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഷഫാൻ ഓടിച്ച മാരുതി സ്വിഫ്റ്റ് കാർ അങ്ങാടിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപമെത്തിയപ്പോൾ കാർ നിന്നു.

ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഡ്രൈവറെ അബോധാവസ്ഥയിൽ കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനായി കാറിനുള്ളിൽ കയറിയപ്പോഴാണ് ഡാഷ്‌ബോർഡിൽ എംഡിഎംഎയുടെ കവർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ കൊടുവള്ളി പോലീസിൽ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് ഷഫാനെ കസ്റ്റഡിയിലെടുത്തു. കാറിൽ കൂടുതൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിന് ശേഷമേ എംഡിഎംഎയുടെ അളവ് പറയാൻ കഴിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ എംഡിഎംഎയുമായി ബന്ധപ്പെട്ട കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന ആവിലോറ സ്വദേശി സിനാന് നിസ്സാര പരിക്കേറ്റു.

A car driven by a 36-year-old man collided with a parked vehicle in Kozhikode, leaving him unconscious. While locals entered the car to help, they found an MDMA packet on the dashboard and alerted the police, who took him into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391544/kozhikode-car-accident-mdma-driver-custody)