---
title: "ഷിംലയിൽ കുരങ്ങന്റെ മോഷണം; 81,800 രൂപയുമായി മരത്തിൽ കയറി, പിന്നാലെ മരത്തിൽനിന്ന് നോട്ടുമഴ!"
english_title: ""
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391508/shimla-monkey-steals-cash-tree-notes"
published_at: "2026-11-13T19:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af71cc67a51a_shimla-monkey-steals-cash-tree-notes.jpg"
keywords: []
---

# ഷിംലയിൽ കുരങ്ങന്റെ മോഷണം; 81,800 രൂപയുമായി മരത്തിൽ കയറി, പിന്നാലെ മരത്തിൽനിന്ന് നോട്ടുമഴ!

> **Lead Summary:** ഷിംലയിൽ കുരങ്ങിന്റെ പണമഴ! ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 81,800 രൂപ തട്ടിയെടുത്ത് വലിച്ചെറിഞ്ഞുഷിംല:ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോയ 81,800 രൂപ കുരങ്ങൻ തട്ടിയെടുത്തതോടെ ഷിംലയിൽ രസകരമായ സംഭവം. ഹിമാചൽ പ്രദേശിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പരിസരത്താണ് സംഭവം.

## Article Content

ഷിംലയിൽ കുരങ്ങിന്റെ പണമഴ! ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 81,800 രൂപ തട്ടിയെടുത്ത് വലിച്ചെറിഞ്ഞുഷിംല:ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോയ 81,800 രൂപ കുരങ്ങൻ തട്ടിയെടുത്തതോടെ ഷിംലയിൽ രസകരമായ സംഭവം. ഹിമാചൽ പ്രദേശിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പരിസരത്താണ് സംഭവം.

ബാങ്കിലേക്ക് പോകുകയായിരുന്ന വ്യക്തിയുടെ പോക്കറ്റിൽ നിന്നാണ് കുരങ്ങൻ പണപ്പൊതി തട്ടിയെടുത്തത്. പിന്നാലെ മരത്തിൽ കയറിയ കുരങ്ങൻ പൊതി പൊട്ടിച്ച് നോട്ടുകൾ ഓരോന്നായി താഴേക്ക് എറിയാൻ തുടങ്ങി. ഇതോടെ സ്ഥലത്ത് നോട്ട് മഴയ്ക്ക് സമാനമായ കാഴ്ചയായി.

മരത്തിനു താഴെ ആളുകൾ തടിച്ചുകൂടി പണം പെറുക്കി. ഡിസി ഓഫീസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ഭൂരിഭാഗം പണവും തിരികെ നൽകി. എന്നാൽ ഏകദേശം 1,500 രൂപയുടെ കുറവുണ്ടെന്നും ചില 500 രൂപ നോട്ടുകൾ കുരങ്ങൻ കീറി കളഞ്ഞെന്നും ഉടമ പറയുന്നു.

സംഭവം ഷിംലയിലെ രൂക്ഷമായ കുരങ്ങു ശല്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും ഭക്ഷണവും സാധനങ്ങളും തട്ടിയെടുക്കുന്നതും ചിലപ്പോൾ ആളുകളെ ആക്രമിക്കുന്നതും പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.

A monkey snatched ₹81,800 from a man heading to deposit the money at a bank in Shimla and climbed a tree with it. It tore open the bundle and scattered the notes below, prompting locals and office staff to recover most of the cash.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391508/shimla-monkey-steals-cash-tree-notes)