---
title: "അതിർത്തി തർക്കം: കന്യാകുമാരിയിൽ വയോധികനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി."
english_title: "Boundary dispute: Elderly man burned to death in Kanyakumari"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391507/boundary-dispute-elderly-man-burned-kanyakumari"
published_at: "2026-11-13T19:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af718704d5de_boundary-dispute-elderly-man-burned-kanyakumari.png"
keywords: ["KanyakumariNews", "TamilNaduCrime", "BoundaryDispute", "MurderCase", "PoliceAction"]
---

# അതിർത്തി തർക്കം: കന്യാകുമാരിയിൽ വയോധികനെ പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി.

> **Lead Summary:** കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം തിക്കുറിച്ചിയിൽ 86 വയസ്സുകാരനെ അയൽവാസി പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. തിക്കുറിച്ചി സ്വദേശിയായ കുഴന്തൈ വേലുവാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ് പിടികൂടി.

## Article Content

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം തിക്കുറിച്ചിയിൽ 86 വയസ്സുകാരനെ അയൽവാസി പാമോയിൽ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. തിക്കുറിച്ചി സ്വദേശിയായ കുഴന്തൈ വേലുവാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ് പിടികൂടി.

കുഴന്തൈ വേലുവിന്റെ മകൻ ജപമണിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അയൽവാസികൾ തമ്മിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി ആൽബെർട്ടും ജപമണിയും തമ്മിൽ വഴക്കുണ്ടാകുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ് ആൽബെർട്ട് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ആൽബെർട്ട് ബഹളം വച്ചപ്പോൾ ജപമണി പൊലീസിനെ അറിയിക്കാൻ മാർത്താണ്ഡം സ്റ്റേഷനിലേക്കു പോയി. ആ സമയത്താണ് രോഗാവസ്ഥയിലായിരുന്ന കുഴന്തൈ വേലുവിന്റെ ശരീരത്തിൽ തുണികൾ വാരിയിട്ട് പാമോയിൽ ഒഴിച്ച് തീകൊളുത്തിയതെന്നാണ് വിവരം.

ജപമണി തിരിച്ചെത്തിയപ്പോൾ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ടു. നോക്കിയപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴന്തൈ വേലുവിന്റെ ശരീരം പൂർണമായി കത്തിയമർന്ന നിലയിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്.

An 86-year-old man was allegedly set on fire and killed by a neighbour in Thikkurichi near Marthandam, Kanyakumari district. Police have arrested the accused, and the probe suggests a long-running boundary dispute and personal enmity triggered the attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391507/boundary-dispute-elderly-man-burned-kanyakumari)