---
title: "'നിങ്ങളാരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് അടിച്ചേനെ'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ"
english_title: "Poonjar MLA sparks row with remark against Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391506/poonjar-mla-controversial-remark-pinarayi-vijayan"
published_at: "2026-11-13T19:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7157a9666e_poonjar-mla-controversial-remark-pinarayi-vijayan.jpg"
keywords: ["PinarayiVijayan", "KeralaPolitics", "LatestNews", "Poonjar MLA", "M. J. Sebastian"]
---

# 'നിങ്ങളാരെങ്കിലും സഭയിലുണ്ടായിരുന്നെങ്കിൽ എഴുന്നേറ്റ് അടിച്ചേനെ'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ

> **Lead Summary:** പാലാ: പാലായിൽ നടന്ന പൊതുപരിപാടിയിൽ പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ രാഷ്ട്രീയ വിവാദമായിരിക്കുന്നത്.

## Article Content

പാലാ: പാലായിൽ നടന്ന പൊതുപരിപാടിയിൽ പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യൻ രംഗത്തെത്തി. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ രാഷ്ട്രീയ വിവാദമായിരിക്കുന്നത്.

പെൻഷനേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് എം.എൽ.എയുടെ പ്രസംഗം. മുൻ സർക്കാരിന്റെ കാലത്തെ ഭരണനടപടികളെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്.

> "നിങ്ങൾ ആരെങ്കിലും നിയമസഭയിൽ അംഗമായി ഇരിക്കുകയാണെങ്കിൽ അവിടെ ഇരിക്കുന്ന പിണറായിക്ക് എഴുന്നേറ്റ് അടി വെച്ചുകൊടുത്തേനെ," എന്നായിരുന്നു സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എം.ജെ. സെബാസ്റ്റ്യന്റെ വാക്കുകൾ. പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞ ഈ വാക്കുകളാണ് ശ്രദ്ധ നേടിയത്.

ജലനിധി കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടും എം.എൽ.എ ആരോപണങ്ങൾ ഉന്നയിച്ചു. ഏകദേശം 44,000 കോടി രൂപ ബജറ്റുള്ള പദ്ധതി സംസ്ഥാനത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു രൂപകൽപ്പന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പദ്ധതിയുടെ നടത്തിപ്പിൽ വലിയ തോതിലുള്ള അഴിമതി നടന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. അപാകതകൾ കാരണം ജനങ്ങൾ പ്രായോഗിക തലത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും, ഇത്രയും പ്രശ്നങ്ങളും അഴിമതിയും ഉണ്ടായിട്ടും കഴിഞ്ഞ സർക്കാർ കൂട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും എം.എൽ.എ കുറ്റപ്പെടുത്തി.

Poonjar MLA M.J. Sebastian drew political controversy after making a provocative remark against Pinarayi Vijayan at a public event in Pala. He also alleged large-scale corruption in the implementation of the Jalanidhi drinking water project and criticized the previous government’s handling of it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391506/poonjar-mla-controversial-remark-pinarayi-vijayan)