---
title: "ഭക്ഷണം കഴിക്കാൻ പോയ യാത്ര ദുരന്തമായി; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ"
english_title: "Akshay Prasad dies after bike hits electric pole in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391504/akshay-prasad-bike-crash-alappuzha"
published_at: "2026-11-13T19:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af713bbbfc0a_akshay-prasad-bike-crash-alappuzha.jpg"
keywords: ["AlappuzhaNews", "RoadAccident", "AkshayPrasad", "KeralaAccident"]
---

# ഭക്ഷണം കഴിക്കാൻ പോയ യാത്ര ദുരന്തമായി; ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 23കാരന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ തൃച്ചാറ്റുകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പാണാവള്ളി സ്വദേശിയായ അക്ഷയ് പ്രസാദ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ആലപ്പുഴ: ആലപ്പുഴ തൃച്ചാറ്റുകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പാണാവള്ളി സ്വദേശിയായ അക്ഷയ് പ്രസാദ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നത്. ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെ തൃച്ചാറ്റുകുളത്തിന് വടക്കുവശത്തുള്ള വളവിൽ വച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്.

അപകടത്തിനു പിന്നാലെ കുറച്ചുസമയത്തിന് ശേഷം അതുവഴി വന്ന കാറിലുണ്ടായിരുന്നവരാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ് പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല.

മരണാനന്തരം അരൂക്കുറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ് പ്രസാദ്, മാതാവ് സജിത, സഹോദരി ശ്രീലക്ഷ്മി എന്നിവരാണ് കുടുംബാംഗങ്ങൾ.

A 23-year-old from Panavally, Akshay Prasad, died after the bike he was riding hit an electric pole in Thrichattukulam, Alappuzha, on Thursday night. His friend Riju, who was with him, remains in critical condition at a private hospital in Ernakulam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391504/akshay-prasad-bike-crash-alappuzha)