---
title: "'നമ്മുടെ ശത്രു തിന്മയാണ്, ശത്രുക്കളെ മിത്രങ്ങളാക്കണം'; ശ്രേഷ്ഠ ബാവാ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി"
english_title: "‘Our Enemy Is Evil; Turn Foes Into Friends’: Mammootty Receives Shreshta Bava Award"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391493/mammootty-receives-shreshta-bava-award"
published_at: "2026-11-13T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6f8a2245c3_mammootty-receives-shreshta-bava-award.jpg"
keywords: ["Mammootty", "ShreshtaBavaAward", "KochiEvent", "MalayalamCinema", "PeaceMessage"]
---

# 'നമ്മുടെ ശത്രു തിന്മയാണ്, ശത്രുക്കളെ മിത്രങ്ങളാക്കണം'; ശ്രേഷ്ഠ ബാവാ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

> **Lead Summary:** **കൊച്ചി: **കാലംചെയ്ത ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി ഏറ്റുവാങ്ങി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിച്ച അദ്ദേഹം പങ്കുവെച്ച ചിന്തകൾ ഏറെ ശ്രദ്ധേയമായി.

## Article Content

**കൊച്ചി: **കാലംചെയ്ത ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ആദ്യത്തെ ശ്രേഷ്ഠ ബാവാ പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര താരം മമ്മൂട്ടി ഏറ്റുവാങ്ങി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിച്ച അദ്ദേഹം പങ്കുവെച്ച ചിന്തകൾ ഏറെ ശ്രദ്ധേയമായി.

> "നമ്മുടെ മനസ്സിലേക്ക് വെറുപ്പ് കുത്തിക്കയറ്റുന്ന, വിദ്വേഷം പകർന്നുതരുന്ന, അപരവിദ്വേഷം ഉളവാക്കുന്ന ഒരുപാട് കാര്യങ്ങൾ രാവിലെ എഴുന്നേറ്റാൽ മുതൽ വൈകുന്നേരം ഉറങ്ങുന്നതുവരെ കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. നമ്മളെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ശത്രുക്കളായി കാണുന്നവരാണ് പലരും. എന്നാൽ നമ്മുടെ ശത്രു തിന്മയാണ്. എന്തുപേരിട്ട് വിളിച്ചാലും തിന്മ തിന്മ തന്നെയാണ്. വെറുപ്പ് തിന്മയുടെ പ്രതീകമാണ്," മമ്മൂട്ടി പറഞ്ഞു.

> ശത്രുക്കളെ ഇല്ലാതാക്കാൻ താൻ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെവിട്ട് തല്ലിക്കുകയോ അല്ല, ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ചെയ്യാറ്. എല്ലാ ശത്രുക്കളെയും മിത്രങ്ങളാക്കാം. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മളത് ചെയ്യണം." ജീവിതത്തിൽ ഏറ്റവും ആനന്ദം തരുന്നത് സമാധാനമാണ്. പണമോ സൗകര്യമോ എ.സി. കാറോ ബംഗ്ലാവോ അല്ല യഥാർത്ഥ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.

Mammootty received the first Shreshta Bava Award in Kochi, instituted in memory of the late Catholicos Baselios Thomas I Bava. Speaking after the award ceremony, he said hatred and enmity should be replaced with friendship, and that true happiness lies in peace rather than wealth or luxury.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391493/mammootty-receives-shreshta-bava-award)