---
title: "വീട് നിർമ്മാണത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി അറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി"
english_title: "Housewife dies by suicide after learning of house repossession"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391491/housewife-dies-after-house-repossession-news-"
published_at: "2026-11-13T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6f5066de38_housewife-dies-after-house-repossession-news-.jpg"
keywords: ["KeralaNews", "Kozhikode", "HouseRepossession", "BankLoan", "Suicide"]
---

# വീട് നിർമ്മാണത്തിനെടുത്ത വായ്പ തിരിച്ചടവ് മുടങ്ങി; ജപ്തി അറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് കൂത്താളിയിൽ വീട്ടമ്മ ജീവനൊടുക്കി

> **Lead Summary:** **കോഴിക്കോട്: **കൂത്താളിയില്‍ വീട് ജപ്തി ചെയ്യാനെത്തുന്നതറിഞ്ഞ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളന്‍മുക്ക് കുഞ്ഞോത്ത് കൂയോടന്‍കണ്ടി ബാബുവിന്റെ ഭാര്യ കവിത ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന വിവരം അറിഞ്ഞതോടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

## Article Content

**കോഴിക്കോട്: **കൂത്താളിയില്‍ വീട് ജപ്തി ചെയ്യാനെത്തുന്നതറിഞ്ഞ വീട്ടമ്മ ജീവനൊടുക്കി. കൂത്താളി കേളന്‍മുക്ക് കുഞ്ഞോത്ത് കൂയോടന്‍കണ്ടി ബാബുവിന്റെ ഭാര്യ കവിത ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന വിവരം അറിഞ്ഞതോടെയാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടുവണ്ണൂര്‍ ശാഖയില്‍ നിന്ന് അഞ്ച് വര്‍ഷം മുന്‍പ് കുടുംബം വീട് നിര്‍മ്മാണത്തിനായി വായ്പ എടുത്തിരുന്നു. പിന്നീട് തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം ബാധ്യത ഏകദേശം 50 ലക്ഷം രൂപയായി ഉയര്‍ന്നുവെന്നാണ് വിവരം. ബാങ്കുമായി നടത്തിയ ചര്‍ച്ചയില്‍ 15 ലക്ഷം രൂപ ഇളവ് നല്‍കി തിരിച്ചടവ് തുക 35 ലക്ഷം രൂപയായി നിജപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ തുകയും അടയ്ക്കാന്‍ കുടുംബത്തിന് കഴിയാതായതോടെയാണ് ബാങ്ക് കോടതി നടപടികളിലേക്ക് നീങ്ങിയത്. കോടതി ഉത്തരവിനെ തുടര്‍ന്ന് അഡ്വക്കറ്റ് കമ്മീഷനും പൊലിസും ബാങ്ക് ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുതിയ വീടിനോട് ചേര്‍ന്നുള്ള പഴയ തറവാടു വീട്ടില്‍ കവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വടകരയില്‍ പെയിന്റ് കടയിലെ ജീവനക്കാരനാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. ഇരുവരും വിദ്യാര്‍ഥിനികളാണ്. ബാങ്ക് നടപടികളും ജപ്തി നടപടികളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391491/housewife-dies-after-house-repossession-news-)