---
title: "സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; 19-കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "Raya Roy Dies in Perumbavoor Accident; Friend Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391490/perumbavoor-accident-raya-roy-dies-new"
published_at: "2026-11-13T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6f35eb5877_perumbavoor-accident-raya-roy-dies-new.jpg"
keywords: ["PerumbavoorAccident", "KeralaNews", "RoadAccident", "RayaRoy", "CollegeStudent"]
---

# സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; 19-കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ** **പെരുമ്പാവൂർ കുറുപ്പുംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് യാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

## Article Content

** **പെരുമ്പാവൂർ കുറുപ്പുംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ ഒന്നാംവർഷ സൈക്കോളജി വിദ്യാർഥിനി റയാ റോയ് യാണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സുഹൃത്തിനെ ഉടൻ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റയാ റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

A college student, Raya Roy (19), died after the bike she was riding on collided with an autorickshaw at Kuruppumpadi in Perumbavoor. Her friend, who was driving the bike, was injured and admitted to a private hospital in Kolenchery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391490/perumbavoor-accident-raya-roy-dies-new)