---
title: "അപകടം ക്ഷണിച്ചുവരുത്തിയത് ഫോൺ വിളി; നാദാപുരം പേരോട് വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്"
english_title: "Phone Call Triggered the Crash: CCTV Footage of Nadapuram Perode Accident Out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391477/nadapuram-perode-cctv-accident-footage"
published_at: "2026-11-13T15:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6e06f0293a_nadapuram-perode-cctv-accident-footage.jpg"
keywords: ["CCTVFootage", "RoadAccident", "BusCrash", "MobilePhoneDistraction", "KeralaNews"]
---

# അപകടം ക്ഷണിച്ചുവരുത്തിയത് ഫോൺ വിളി; നാദാപുരം പേരോട് വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **നാദാപുരം: **നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്ക് യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

## Article Content

**നാദാപുരം: **നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നിർണ്ണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്ക് യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.

വാഹനം ഓടിക്കുന്നതിനിടെ യുവാവ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് പാറക്കടവ് ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ഫോണിൽ സംസാരിച്ച് അശ്രദ്ധമായി റോഡിലേക്ക് കയറിയ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ മതിലിലേക്ക് ഇടിച്ചുകയറിയത്.

ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

CCTV footage of the bus-bike collision at Nadapuram Perode on the state highway has surfaced, showing that the bike rider entered the road while talking on a mobile phone. The private bus, travelling from Thalassery to Kuttiady, lost control while trying to avoid him and crashed into a nearby shop wall. The biker sustained serious injuries and has been admitted to Kozhikode Medical College Hospital, while several bus passengers were also hurt.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391477/nadapuram-perode-cctv-accident-footage)