---
title: "ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട; മുഖകാന്തി വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ"
english_title: "How to Use Beetroot to Boost Facial Glow Naturally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391465/beetroot-natural-skin-glow"
published_at: "2026-11-13T14:10:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6ce4507cbd_beetroot-natural-skin-glow.jpg"
keywords: ["BeetrootSkincare", "NaturalGlow", "SkinCareTips", "HomeRemedies", "BeautyTips"]
---

# ബ്യൂട്ടി പാർലറുകളിൽ പോയി പണം കളയേണ്ട; മുഖകാന്തി വർധിപ്പിക്കാൻ ബീറ്റ്‌റൂട്ട് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

> **Lead Summary:** ** **ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യവും നൽകാൻ ബീറ്റ്‌റൂട്ട് ഏറെ മികച്ചതാണ്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ചർമ്മ സംരക്ഷണത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്.

## Article Content

** **ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യവും നൽകാൻ ബീറ്റ്‌റൂട്ട് ഏറെ മികച്ചതാണ്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് ചർമ്മ സംരക്ഷണത്തിൽ ഇതിന് വലിയ സ്ഥാനമുണ്ട്.

മുഖത്തിന് സ്വാഭാവിക തുടുപ്പും തിളക്കവും: ബീറ്റ്‌റൂട്ട് പതിവായി പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ അകറ്റി ചർമ്മത്തിന് റോസ് നിറത്തിലുള്ള സ്വാഭാവിക തിളക്കം നൽകും.

വരണ്ട ചർമ്മത്തിന് പരിഹാരം: ചർമ്മത്തിലെ വരൾച്ച മാറ്റി നല്ല ഈർപ്പമുള്ളതാക്കാൻ ബീറ്റ്‌റൂട്ട് സഹായിക്കും.

കണ്ണിന് താഴെയുള്ള കറുപ്പ് അകറ്റാൻ: കണ്ണിന് താഴെയുള്ള കറുത്ത പാടുകളും തടിപ്പും കുറയ്ക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെ ഫലപ്രദമാണ്.

പ്രായക്കൂടുതലിന്റെ ലക്ഷണങ്ങൾ തടയുന്നു: ഇതിലെ ആന്റിഓക്‌സിഡന്റുകൾ ചുളിവുകൾ വീഴുന്നത് തടയാനും ചർമ്മം യുവത്വത്തോടെ സംരക്ഷിക്കാനും സഹായിക്കുന്നു.

ചുണ്ടുകളുടെ കറുപ്പ് മാറ്റാൻ: ചുണ്ടുകളിൽ പുരട്ടുന്നത് ചുണ്ടിലെ കറുപ്പ് നിറം മാറി സ്വാഭാവിക ചുവപ്പ് നിറം ലഭിക്കാൻ സഹായിക്കും.

മുഖത്ത് ഉപയോഗിക്കുന്ന ചില എളിയ വഴികൾ:

തിളക്കമുള്ള ചർമ്മത്തിന് (ബീറ്റ്‌റൂട്ടും തേനും): ഒരു സ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസും അര സ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

വരണ്ട ചർമ്മത്തിന് (ബീറ്റ്‌റൂട്ടും തൈരും): ഒരു സ്പൂൺ ബീറ്റ്‌റൂട്ട് ജ്യൂസും അൽപ്പം തൈരും ചേർത്ത് മുഖത്ത് മാസ്ക് ആയി ഇടുക. ഇത് ചർമ്മത്തിന് നല്ല സോഫ്റ്റ്നസ് നൽകും.

ചുണ്ടിന്റെ കറുപ്പ് മാറാൻ: ബീറ്റ്‌റൂട്ട് ജ്യൂസും അല്പം വെളിച്ചെണ്ണയോ നെയ്യോ ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് ചുണ്ടുകൾ മൃദുവാകാൻ സഹായിക്കും.

Beetroot is highlighted as a natural skincare ingredient rich in vitamins and antioxidants that can help improve facial glow, hydration, and overall skin health. The article also shares simple beetroot-based remedies for dry skin, dark circles, and lip pigmentation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391465/beetroot-natural-skin-glow)