---
title: "ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായി ചമഞ്ഞ് പണം തട്ടാൻ വമ്പൻ പ്ലാൻ; ഒടുവിൽ ക്രൈംബ്രാഞ്ച് വലയിലായി കോഴിക്കോട് സ്വദേശി"
english_title: "Kozhikode Man Held in ED Officer Impersonation Fraud Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391464/ed-officer-impersonation-fraud-kozhikode-man-arrested"
published_at: "2026-11-13T14:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6cb3d9fac4_ed-officer-impersonation-fraud-kozhikode-man-arrested.jpg"
keywords: ["EnforcementDirectorate", "CrimeBranch", "FraudCase", "Kozhikode", "Impersonation"]
---

# ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറായി ചമഞ്ഞ് പണം തട്ടാൻ വമ്പൻ പ്ലാൻ; ഒടുവിൽ ക്രൈംബ്രാഞ്ച് വലയിലായി കോഴിക്കോട് സ്വദേശി

> **Lead Summary:** **കൊച്ചി: **എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

**കൊച്ചി: **എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അസിസ്റ്റന്റ് ഡയറക്ടറാണെന്ന് ആൾമാറാട്ടം നടത്തി വ്യാജ കത്തയച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. മാവൂർ കന്നിപ്പറമ്പ് വെള്ളിപ്പാലത്ത് വീട്ടിൽ രാജേന്ദ്രൻ ആണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഐ.സി.സി.എസ്.എൽ എന്ന സ്ഥാപനത്തിലേക്കാണ് ഇ.ഡിയുടെ പേരിൽ പ്രതി വ്യാജ കത്ത് അയച്ചത്. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറാണെന്ന് സ്ഥാപന അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.

സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് രാജേന്ദ്രൻ വലയിലായത്. അറസ്റ്റിലായ പ്രതിയെ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A man from Kozhikode was arrested for allegedly impersonating an Enforcement Directorate assistant director and sending a fake letter to extort money. The Ernakulam Rural Crime Branch special investigation team took Rajendran into custody and remanded him after producing him before the Angamaly court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391464/ed-officer-impersonation-fraud-kozhikode-man-arrested)