---
title: "'റൂം ഒഴിഞ്ഞില്ലെങ്കിൽ കൊന്നുകളയും, സെക്സ് റാക്കറ്റ് അംഗമെന്നും ഡ്രഗ് ഡീലറെന്നും വ്യാജ പ്രചാരണം നടത്തി'; തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്ങെന്ന് വിദ്യാര്‍ഥിയുടെ പരാതി"
english_title: "Ragging Complaint at Thiruvananthapuram Medical College Hostel Over Threats and Abuse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391456/thiruvananthapuram-medical-college-hostel-ragging-complaint"
published_at: "2026-11-13T13:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6c182acac1_thiruvananthapuram-medical-college-hostel-ragging-complaint.jpg"
keywords: ["MedicalCollege", "Ragging", "StudentComplaint", "HostelAbuse", "KeralaPolice"]
---

# 'റൂം ഒഴിഞ്ഞില്ലെങ്കിൽ കൊന്നുകളയും, സെക്സ് റാക്കറ്റ് അംഗമെന്നും ഡ്രഗ് ഡീലറെന്നും വ്യാജ പ്രചാരണം നടത്തി'; തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്ങെന്ന് വിദ്യാര്‍ഥിയുടെ പരാതി

> **Lead Summary:** തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിന് വിധേയമായതായി വിദ്യാര്‍ഥിയുടെ പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍. മൂന്നുപേരെ പ്രതിചേര്‍ത്ത് കേസെടുത്ത് മെഡിക്കല്‍ കോളജ് പോലീസ്.

## Article Content

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിന് വിധേയമായതായി വിദ്യാര്‍ഥിയുടെ പരാതി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍. മൂന്നുപേരെ പ്രതിചേര്‍ത്ത് കേസെടുത്ത് മെഡിക്കല്‍ കോളജ് പോലീസ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് റാഗിങ്ങിന് ഇരയായതായി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിയെ മറ്റു മൂന്നു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ വച്ച് കായികമായ ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

കഴുത്തിനു കുത്തി പിടിച്ചെന്നും ലാപ്പ്‌ടോപ്പ് വലിച്ചെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് വിവരങ്ങള്‍ പകര്‍ത്തി. ഹോസ്റ്റല്‍ സെക്രട്ടറിയോട് റാഗിങ് വിവരം പരാതിപ്പെട്ടപ്പോള്‍ ഇവരുടെ ഭീഷണികൂടിയെന്ന് പറയുന്ന വിദ്യാര്‍ഥി റൂം വെക്കേറ്റ് ചെയ്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നു ഭീഷണി നേരിട്ടതായും പരാതിയില്‍ പറയുന്നു.

ഇതുകൂടാതെ, വിദ്യാര്‍ഥി സെക്‌സ് റാക്കറ്റിലെ അംഗമെന്നും ഡ്രഗ് ഡീലര്‍ ആണെന്നും കോളജിലടക്കം ഇവര്‍ പറഞ്ഞു പ്രചരിപ്പിച്ചു. നിലവില്‍ ഈ വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തി പോകേണ്ട അവസ്ഥയാണെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്ത് കേസെടുത്ത മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം തുടരുകയാണ്.

A first-year student at Thiruvananthapuram Medical College has complained of ragging and threats at the college hostel. Police have registered a case against three students after allegations of physical assault, intimidation, and false rumors being spread about the victim.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391456/thiruvananthapuram-medical-college-hostel-ragging-complaint)