---
title: "'നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം'; കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ"
english_title: "Pinarayi Vijayan backs students’ protest at Kalady amid sharp attack on VC, Governor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391450/pinarayi-backs-kalady-students-protest"
published_at: "2026-11-13T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6bac83decc_pinarayi-backs-kalady-students-protest.jpg"
keywords: ["PinarayiVijayan", "StudentProtest", "KeralaPolitics", "SanskritUniversity", "Governor"]
---

# 'നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പം'; കാലടിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പിണറായി വിജയൻ

> **Lead Summary:** **കൊച്ചി: **കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തി. ഇന്ന് രാവിലെ 9.45-ഓടെ കാലടിയിലെത്തിയ അദ്ദേഹം വൈസ് ചാൻസലർ സിസ തോമസിനും ചാൻസലറായ ഗവർണർ രാജേന്ദ്ര അർലേക്കർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

## Article Content

**കൊച്ചി: **കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തി. ഇന്ന് രാവിലെ 9.45-ഓടെ കാലടിയിലെത്തിയ അദ്ദേഹം വൈസ് ചാൻസലർ സിസ തോമസിനും ചാൻസലറായ ഗവർണർ രാജേന്ദ്ര അർലേക്കർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

നാടാകെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് പിണറായി വിജയൻ പറഞ്ഞു. എസ്.എഫ്.ഐക്ക് നേരെയുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായാണ് നടപടികൾ. ആർ.എസ്.എസിന്റെ ഇഷ്ടതോഴിയായാണ് വൈസ് ചാൻസലർ സിസ തോമസ് പ്രവർത്തിക്കുന്നത്. തന്റെ ശവദാഹം വിദ്യാർത്ഥികൾ നടത്തി എന്ന പച്ചനുണയാണ് വി.സി പ്രചരിപ്പിച്ചത്.

നാടകം അവതരിപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള ഗൂഢാലോചന നടന്നത്. ഇതിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് കൃത്യമായ പങ്കുണ്ട്. ഗണവേഷം ധരിച്ചിട്ടില്ല എന്നേയുള്ളൂ, അർലേക്കർ കറകളഞ്ഞ ആർ.എസ്.എസ് ആണെന്നും ഇരുവരും ചേർന്നുള്ള ഗൂഢാലോചനയാണ് കള്ളപ്പരാതിക്ക് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും സസ്പെൻഷൻ നടപടി തിരുത്തുന്നത് വരെ സമരം തുടരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. വൈസ് ചാൻസലർ ഏകഛത്രാധിപതിയൊന്നുമല്ല. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും കുട്ടികളെ സംരക്ഷിക്കാൻ തയ്യാറാകാതെ നിഷ്ക്രിയരായി നിൽക്കുകയാണെന്നും, സർക്കാർ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Pinarayi Vijayan visited Kalady Sri Sankaracharya Sanskrit University in solidarity with protesting students and strongly criticised Vice Chancellor C.S. Thomas, Governor Rajendra Arlekar, and the state government. He said he stands with students across the state and warned that the protest will continue until the suspension order against 16 students is withdrawn.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391450/pinarayi-backs-kalady-students-protest)