---
title: "'കള്ളി'യെന്ന് വിളിച്ചു, അമ്മയോട് പറയുമെന്ന് പറഞ്ഞു; പിന്നാലെ കൊലപാതകത്തിന് പദ്ധതി; കരുവാറ്റ വയോധിക കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം"
english_title: "Karuvatta Elderly Murder Case: Charge Sheet Reveals Shocking Details of Revenge Plot"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391449/karuvatta-elderly-murder-charge-sheet-details"
published_at: "2026-11-13T12:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6ba872c546_karuvatta-elderly-murder-charge-sheet-details.jpg"
keywords: ["KaruvattaMurder", "ChargeSheet", "KeralaCrime", "PremeditatedCrime", "InstagramChat"]
---

# 'കള്ളി'യെന്ന് വിളിച്ചു, അമ്മയോട് പറയുമെന്ന് പറഞ്ഞു; പിന്നാലെ കൊലപാതകത്തിന് പദ്ധതി; കരുവാറ്റ വയോധിക കൊലക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി കുറ്റപത്രം

> **Lead Summary:** ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ നടന്നത്‌ ക്രൂരകൊലപാതകമെന്ന്‌ കുറ്റപത്രത്തിൽ സൂചന. ഒരുതരത്തിലും രക്ഷപ്പെടരുതെന്ന്‌ ഉറപ്പിച്ച്‌ പദ്ധതി തയ്യാറാക്കിയാണ്‌ പ്രതികൾ എത്തിയത്‌.

## Article Content

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ നടന്നത്‌ ക്രൂരകൊലപാതകമെന്ന്‌ കുറ്റപത്രത്തിൽ സൂചന. ഒരുതരത്തിലും രക്ഷപ്പെടരുതെന്ന്‌ ഉറപ്പിച്ച്‌ പദ്ധതി തയ്യാറാക്കിയാണ്‌ പ്രതികൾ എത്തിയത്‌.

ആദ്യം കൈകളും പിന്നീട് തുടകളും കാൽപ്പാദങ്ങളും കെട്ടി. കൈകൾ പിന്നിലേക്ക് പിടിച്ചുകെട്ടി. വായിലൂടെ നീളമുള്ള തുണികുത്തിയിറക്കി ശാസ്വമുട്ടിച്ചും കഴുത്ത് ഞെരിച്ചും സമയമെടുത്ത് വിചാരണചെയ്‌ത്‌ കൊല്ലുകയായിരുന്നു എന്നാണ് വിവരം.

കൊലയ്‌ക്ക്‌ ശേഷം പെൺകുട്ടിയെ വീഡിയോ കോളിൽ ദൃശ്യങ്ങൾ കാണിച്ചു. പതിമൂന്നുകാരിയുടെ യാത്രകളും ഫോൺ ഉപയോഗവും ശിവൻകുട്ടി ചെട്ടിയാർ ചോദ്യം ചെയ്‌തിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന നാലരപ്പവൻ സ്വർണം മോഷ്‌ടിക്കാൻ പെൺകുട്ടി ശ്രമം നടത്തിയിരുന്നു.

തനിക്ക് ഐ ഫോൺ വാങ്ങുന്നതിനും ആൺസുഹൃത്തിന്‌ ബൈക്ക് വാങ്ങുന്നതിനുമായിരുന്നു ഇത്. ശിവൻകുട്ടി ചെട്ടിയാർ ഇത് കാണുകയും ചോദ്യംചെയ്യുകയുമുണ്ടായി. വഴക്കിനിടെ പെൺകുട്ടിയെ ‘കള്ളി’യെന്ന്‌ വിളിച്ചെന്നും അമ്മയോട് പറയുമെന്നും പറഞ്ഞു. ഇതോടെ പെൺകുട്ടിക്കുണ്ടായിരുന്ന പക വർധിച്ചു. തുടർന്നാണ്‌ അന്നുതന്നെ കൊലപാതകം നടത്തണമെന്ന്‌ ആൺ സുഹൃത്തിനോട് ആവശ്യപ്പെട്ടത്‌.

നിരവധി പദ്ധതികളുമായാണ് സംഘം എത്തിയത്. പിന്നീട് വീട്ടിൽ കടന്നുകയറി കൊലപാതകം നടത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണു പ്രതികൾ മടങ്ങിയത്. ഇതിനായി ഇവർ പദ്ധതിയിട്ടത് ഇൻസ്‌റ്റഗ്രാം ചാറ്റിലൂടെയാണെന്നാണ് വിവരം. കുറ്റാരോപിതരുടെ ഫോണുകളിൽനിന്ന് ഈ ചാറ്റുകൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

The charge sheet in the Karuvatta elderly murder case points to a brutal, premeditated killing carried out after a dispute over theft and insults. Police say the accused planned the crime through Instagram chats and ensured the victim’s death before leaving the scene.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391449/karuvatta-elderly-murder-charge-sheet-details)