---
title: "'മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ചുകൊന്നു, മൃതദേഹം വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ടു'; കുമ്പളങ്ങി കൊലക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്"
english_title: "Two Convicts Get Life Term in Kumbalangi Murder Case Over Old Rivalry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391448/kumbalangi-murder-case-life-term"
published_at: "2026-11-13T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b82591bb5_kumbalangi-murder-case-life-term.jpg"
keywords: ["KumbalangiMurder", "LifeSentence", "KeralaCourt", "OldRivalry", "ErnakulamCrime"]
---

# 'മുൻവൈരാഗ്യത്തിൽ യുവാവിനെ മർദ്ദിച്ചുകൊന്നു, മൃതദേഹം വീടിനടുത്തുള്ള പാടത്ത് കുഴിച്ചിട്ടു'; കുമ്പളങ്ങി കൊലക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്

> **Lead Summary:** കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് കുഴിച്ചിട്ട കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കുമ്പളങ്ങി സി.കെ. ഭാർഗവൻ റോഡിലെ താഴേപ്പറമ്പിൽ വീട്ടിൽ ബിജു , കുമ്പളങ്ങി പുത്തൻകരി വീട്ടിൽ സെൽവൻ എന്നിവരെയാണ് എറണാകുളം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

## Article Content

കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാടത്ത് കുഴിച്ചിട്ട കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ച് കോടതി. കുമ്പളങ്ങി സി.കെ. ഭാർഗവൻ റോഡിലെ താഴേപ്പറമ്പിൽ വീട്ടിൽ ബിജു , കുമ്പളങ്ങി പുത്തൻകരി വീട്ടിൽ സെൽവൻ എന്നിവരെയാണ് എറണാകുളം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.

കേസിലെ ഒന്നും മൂന്നും പ്രതികളായ ഇരുവർക്കും ജീവപര്യന്തം കഠിനതടവിന് പുറമേ വിവിധ വകുപ്പുകളിലായി ആറുവർഷവും മൂന്നുമാസവും കഠിനതടവും 75,000 രൂപ പിഴയുമാണ് വിധിച്ചത്. ജഡ്ജി എസ്. അജിത് കുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്.

2021 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആന്റണി ലാസറെയാണ് പ്രതികൾ മുൻവൈരാഗ്യത്തെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഒന്നാം പ്രതി ബിജുവിന്റെ വീടിന് സമീപമുള്ള തരിശുപാടത്ത് കുഴിച്ചിടുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയായ ലാൽജു വിചാരണയ്ക്കിടെ മരിച്ചു. അന്നത്തെ പള്ളുരുത്തി എസ്.ഐ. സെബാസ്റ്റ്യൻ പി. ചാക്കോയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.

തുടർന്ന് സർക്കിൾ ഇൻസ്പെക്ടർമാരായ ജി. അനൂപ്, സിൽവസ്റ്റർ എന്നിവർ അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി ഗവൺമെന്റ് പ്ലീഡർ സജീവ് സി. കൃഷ്ണൻ കോടതിയിൽ ഹാജരായി. എ.എസ്.ഐ. ജയൻ, സി.പി.ഒ. ജോമോൻ ജോസഫ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

An Ernakulam court has sentenced two accused to life imprisonment and fined them in the Kumbalangi murder case. The victim, Antony Lazar, was beaten to death over an old rivalry in July 2021, and his body was buried in a field near the first accused’s house.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391448/kumbalangi-murder-case-life-term)