---
title: "പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ക്ലച്ച് പെഡലിനടിയിൽ ഒളിപ്പിച്ചു, പക്ഷേ പാളി! കൈപ്പമംഗലത്ത് 39 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അഴിക്കുള്ളിൽ"
english_title: "Two Held in Kaipamangalam with 39 Grams of MDMA"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391447/kaipamangalam-mdma-seizure-two-held"
published_at: "2026-11-13T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b73f01348_kaipamangalam-mdma-seizure-two-held.jpg"
keywords: ["MDMASeizure", "KeralaPolice", "DrugBust", "Kaipamangalam", "ThrissurCrime"]
---

# പോലീസിന്റെ കണ്ണ് വെട്ടിക്കാൻ ക്ലച്ച് പെഡലിനടിയിൽ ഒളിപ്പിച്ചു, പക്ഷേ പാളി! കൈപ്പമംഗലത്ത് 39 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അഴിക്കുള്ളിൽ

> **Lead Summary:** **തൃശൂർ: **വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 39.390 ഗ്രാം എം.ഡി.എം.എയുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് , കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ എന്നിവരാണ് പിടിയിലായത്.

## Article Content

**തൃശൂർ: **വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 39.390 ഗ്രാം എം.ഡി.എം.എയുമായി സ്റ്റേഷൻ റൗഡിയെയും കൂട്ടാളിയെയും കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പെരിഞ്ഞനം വഴിയമ്പലം വെസ്റ്റ് സ്വദേശി കുളങ്ങരവീട്ടിൽ മിൻഷാദ് , കൂട്ടാളിയായ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വീട്ടിൽ ഷജിൽ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ചളിങ്ങാട് കിഴക്കേ ടിപ്പുസുൽത്താൻ റോഡിൽ ശിവപുരം ക്ഷേത്രത്തിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കാറിലെ ഡ്രൈവിംഗ് സീറ്റിനടിയിൽ ക്ലച്ച് പെഡലിന് സമീപമുള്ള ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. പിടിച്ചെടുത്ത എം.ഡി.എം.എ 'കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി' അളവിലുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. ആർ. രതീഷ് കുമാർ, മതിലകം സർക്കിൾ ഇൻസ്പെക്ടർ വി. വിമൽ, കൈപ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ. കെ. രഞ്ജിത്ത്, തൃശൂർ റൂറൽ ഡാൻസാഫ് സംഘം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Kaipamangalam police arrested two men, including a station rowdy, after seizing 39.390 grams of MDMA from a car during a vehicle check near a temple in Chalingad. The drugs were reportedly hidden under the floor mat near the clutch pedal, and the vehicle was also taken into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391447/kaipamangalam-mdma-seizure-two-held)