---
title: "നാദാപുരം പേരോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്"
english_title: "Private Bus and Bike Collide in Nadapuram Perode; Rider Seriously Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391434/nadapuram-perode-bus-bike-collision-"
published_at: "2026-11-13T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6acf183c73_nadapuram-perode-bus-bike-collision-.jpg"
keywords: ["KeralaNews", "AccidentNews", "RoadAccident", "Kozhikode", "TrafficDisruption"]
---

# നാദാപുരം പേരോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

> **Lead Summary:** **കോഴിക്കോട്: **നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**കോഴിക്കോട്: **നാദാപുരം പേരോട് സംസ്ഥാന പാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശ്ശേരിയിൽ നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

പാറക്കടവ് ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ കടയുടെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു.

A private bus and a bike collided on the state highway at Nadapuram Perode on Friday morning, leaving the bike rider seriously injured. The injured youth was shifted to Kozhikode Medical College Hospital for specialized treatment, while some bus passengers also sustained injuries.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391434/nadapuram-perode-bus-bike-collision-)