---
title: "താഴേക്ക് കുതിച്ച് സ്വർണവില; സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വിപണി"
english_title: "Gold Prices Slide to Their Lowest Level in Recent History"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391426/gold-prices-hit-recent-low-kerala"
published_at: "2026-11-13T10:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af69e977dd6e_gold-prices-hit-recent-low-kerala.jpg"
keywords: ["GoldPriceDrop", "KeralaGoldRate", "SilverPriceDrop", "CommodityMarket", "SpotGold"]
---

# താഴേക്ക് കുതിച്ച് സ്വർണവില; സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വിപണി

> **Lead Summary:** **കൊച്ചി: ** സ്വർണവില സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. സംസ്ഥാനത്ത് ഇന്ന് പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,01,560 രൂപയായും ഗ്രാമിന് 12,695 രൂപയായും താഴ്ന്നു.

## Article Content

**കൊച്ചി: ** സ്വർണവില സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തി. സംസ്ഥാനത്ത് ഇന്ന് പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,01,560 രൂപയായും ഗ്രാമിന് 12,695 രൂപയായും താഴ്ന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 82.69 ഡോളർ ഇടിഞ്ഞ് 3,910.07 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 2026 ജനുവരി 29-ന് ട്രോയ് ഔൺസിന് 5,595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണവിലയിൽ, കഴിഞ്ഞ 10 മാസത്തിനിടെ 1,684 ഡോളറിന്റെ കുറവാണുണ്ടായത്.

വിലയിടിവ് എവിടെ അവസാനിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, അന്താരാഷ്ട്ര വിപണിയിൽ 3,700 ഡോളറിലേക്കും തുടർന്ന് 3,500 ഡോളറിലേക്കും വില താഴാൻ സാധ്യതയുണ്ടെന്നുമാണ് വിപണിയിലെ വിലയിരുത്തൽ. സ്വർണവിലയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് ഇന്നത്തെ വെള്ളി നിരക്ക്.

Gold prices in Kerala fell sharply, with the price of a sovereign dropping by ₹960 and a gram by ₹120. The market now stands at ₹1,01,560 per sovereign and ₹12,695 per gram, while silver prices also declined.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391426/gold-prices-hit-recent-low-kerala)