---
title: "വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു, അപകടത്തിൽപ്പെട്ടത് ഗുരുവായൂർ ദർശനത്തിനായി പോയവർ"
english_title: "Car Hits Divider and Catches Fire on Vadakara National Highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391414/vadakara-national-highway-car-fire-crash-new"
published_at: "2026-11-13T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68e72a442b_vadakara-national-highway-car-fire-crash-.jpg"
keywords: ["NationalHighway", "Vadakara", "CarAccident", "FireAccident", "KeralaNews"]
---

# വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു, അപകടത്തിൽപ്പെട്ടത് ഗുരുവായൂർ ദർശനത്തിനായി പോയവർ

> **Lead Summary:** **വടകര: **വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**വടകര: **വടകര ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് കാറിൽ അഞ്ച് യാത്രക്കാരുണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഓപ്പൺ ജിമ്മിലെ കായിക താരങ്ങളും നാട്ടുക്കാരും ചേർന്നാണ്‌ വാഹനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.പിന്നാലെ കാറിന് പൂർണ്ണമായും തീപിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ദേവദാസ് (72) ,ബേബി ബാലകൃഷ്ണൻ (66), അസീബ് (35) മണികണ്ഠൻ (27) വിജി (37) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന വിവരം പുറത്തുവന്നിട്ടില്ല. മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ദേശീയ പാതയിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.

A car traveling from Karnataka to Guruvayur for a temple visit crashed into a divider and overturned on the Vadakara national highway, catching fire soon after. All five occupants were injured and taken to a hospital in Vadakara, while firefighters from Mahe and Vadakara extinguished the blaze.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391414/vadakara-national-highway-car-fire-crash-new)