---
title: "സോഷ്യൽ മീഡിയ വഴി യുവതിയെ വലയിലാക്കി ലക്ഷങ്ങൾ തട്ടി; മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മിമിക്രി കലാകാരൻ അറസ്റ്റിൽ"
english_title: "Mimicry Artist Arrested for Cheating Woman Met on Social Media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391413/social-media-cheating-woman-mimicry-artist-arrested"
published_at: "2026-11-13T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68d8291d6d_social-media-cheating-woman-mimicry-artist-arrested.jpg"
keywords: ["SocialMediaFraud", "OnlineCheating", "CyberThreat", "VizhinjamPolice", "MimicryArtist"]
---

# സോഷ്യൽ മീഡിയ വഴി യുവതിയെ വലയിലാക്കി ലക്ഷങ്ങൾ തട്ടി; മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ മിമിക്രി കലാകാരൻ അറസ്റ്റിൽ

> **Lead Summary:** **വിഴിഞ്ഞം : **സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴി വെങ്കിടങ്ങ് ഹൗസിൽ സതീഷ് ഒളരി എന്ന വി.ബി. സതീഷ് ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് പ്രതിയെ പിടികൂടിയത്.

## Article Content

**വിഴിഞ്ഞം : **സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര പുല്ലഴി വെങ്കിടങ്ങ് ഹൗസിൽ സതീഷ് ഒളരി എന്ന വി.ബി. സതീഷ് ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ യുപിഐ വഴി പലപ്പോഴായി 1.25 ലക്ഷം രൂപ പ്രതി കൈക്കലാക്കിയെന്നാണ് പരാതി. ഇതിനുപുറമെ 20,300 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും 20,400 രൂപയുടെ വിമാന ടിക്കറ്റുകളും യുവതിയെക്കൊണ്ട് എടുപ്പിച്ച് തട്ടിപ്പ് നടത്തിയതായും പൊലീസ് പറഞ്ഞു.

നൽകിയ പണം തിരികെ ചോദിച്ചതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയച്ചുകൊടുക്കുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. കേസിൽ രണ്ടാം പ്രതിയായ സതീഷിന്റെ സഹോദരിയും യുവതിയെ ശബ്ദസന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതിയിലുണ്ട്. വിഴിഞ്ഞം എസ്എച്ച്ഒ കെ. ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

A mimicry artist has been arrested in Vizhinjam for allegedly cheating a woman he met on social media out of over ₹1.25 lakh. Police say he also forced her to buy electronics and flight tickets and threatened to circulate morphed images to her relatives and workplace.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391413/social-media-cheating-woman-mimicry-artist-arrested)