---
title: "നാടൻ ബോംബ് രസഗുളയെന്ന് തെറ്റിദ്ധരിച്ച് വായിലിട്ടു; മധ്യപ്രദേശിൽ അയൽവാസിയുടെ ക്രൂരതയിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Youth Dies After Mistaking Country Bomb for Rasgulla in Madhya Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391408/madhya-pradesh-bomb-rasgulla-death"
published_at: "2026-11-13T09:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af68a3f851bb_madhya-pradesh-bomb-rasgulla-death.jpg"
keywords: ["MadhyaPradesh", "BombBlast", "PoliceCase", "CrimeNews", "Explosion"]
---

# നാടൻ ബോംബ് രസഗുളയെന്ന് തെറ്റിദ്ധരിച്ച് വായിലിട്ടു; മധ്യപ്രദേശിൽ അയൽവാസിയുടെ ക്രൂരതയിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ഭോപ്പാൽ: **മധ്യപ്രദേശിൽ രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ഡിൻഡോരി ജില്ലയിലെ പഡാരിയ ഛാന്ത ഗ്രാമവാസിയായ രാജേന്ദ്ര ബറോട്ടിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നൽകിയ അയൽവാസി രാം ഭാഗത്ത് ബറോട്ടിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**ഭോപ്പാൽ: **മധ്യപ്രദേശിൽ രസഗുളയെന്ന് കരുതി നാടൻ ബോംബ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ഡിൻഡോരി ജില്ലയിലെ പഡാരിയ ഛാന്ത ഗ്രാമവാസിയായ രാജേന്ദ്ര ബറോട്ടിയ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് രസഗുളയെന്ന് പറഞ്ഞ് ബോംബ് നൽകിയ അയൽവാസി രാം ഭാഗത്ത് ബറോട്ടിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നിൽ വിശ്രമിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തെത്തിയ അയൽവാസി രസഗുളയെന്ന് തെറ്റിദ്ധരിപ്പിച്ച് നാടൻ ബോംബ് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇത് വിശ്വസിച്ച് രാജേന്ദ്ര ബോംബ് വായിലിട്ട് കടിച്ചതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കാട്ടുപന്നികളെ വേട്ടയാടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ വീട്ടുകാർ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. പ്രതിയായ അയൽവാസിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 105 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

A young man in Madhya Pradesh died after allegedly biting into a country-made bomb he had been told was a rasgulla. Police have taken the neighbor who reportedly handed him the explosive into custody and registered a case under the Bharatiya Nyaya Sanhita.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391408/madhya-pradesh-bomb-rasgulla-death)