---
title: "'മെസ്സി വന്നില്ല, കുരുക്ക് മുറുകുന്നു'; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം"
english_title: "Messi Case: Accused List to Expand, Former Minister’s Private Secretary to Be Included"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391396/messi-case-accused-list-expand"
published_at: "2026-11-13T07:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af671f5226e4_messi-case-accused-list-expand.jpg"
keywords: ["MessiCase", "VAbdurahiman", "SITInquiry", "AntiCorruption", "SITProbe", "VigilanceCourt"]
---

# 'മെസ്സി വന്നില്ല, കുരുക്ക് മുറുകുന്നു'; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെ കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, സാമ്പത്തിക ഇടപാടുകളിലേക്കും അന്വേഷണം

> **Lead Summary:** തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ എത്തും. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.

## Article Content

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിലേക്ക് കൂടുതൽ പേർ എത്തും. മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സത്യവാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെ പ്രതിചേർത്ത് പ്രത്യേക അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.

വി. അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയതോടെയാണ് അന്വേഷണത്തിൽ മുന്നേറ്റമുണ്ടായത്. സർക്കാർ അനുമതി ഉത്തരവ് പുറത്തിറങ്ങിയാൽ എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് നൽകും. അഴിമതി തടയൽ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാനാണ് ഗവർണർ അനുമതി നൽകിയത്.

മെസിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഇവയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്‌ഐടി ഇതിനകം ശേഖരിച്ചതായാണ് വിവരം. ഈ മൂന്ന് പേരെക്കൂടാതെ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും സാധ്യതയുണ്ട്.

ഇന്നലെയായിരുന്നു കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ നടപടിയെടുക്കാൻ പ്രോസിക്യൂഷൻ അനുമതി ലഭിച്ചത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. റിപ്പോർട്ടർ ചാനൽ ഉടമ ആന്‍റോ അഗസ്റ്റിൻ അടക്കം നാല് പേർ നിലവിൽ കേസിലെ പ്രതികളാണ്.

The special investigation team is set to expand the accused list in the alleged scam linked to claims that Messi would be brought to Kerala. Former Sports Minister V. Abdurahiman, his private secretary Satyavalan, and former Sports Council president U. Sharafali are likely to be named in a report to the vigilance court. The probe has also widened to examine financial institutions that funded the effort.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391396/messi-case-accused-list-expand)