---
title: "'ചാടിയ വയറും അമിതവണ്ണവും അലട്ടുന്നുണ്ടോ?'; ഭക്ഷണക്രമത്തിൽ മുതിര സൂപ്പ് പരീക്ഷിച്ചുനോക്കൂ, തയ്യാറാക്കുന്നത് ഇങ്ങനെ"
english_title: "Horse Gram Soup for Belly Fat and Weight Loss: How to Make It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391393/horse-gram-soup-weight-loss"
published_at: "2026-11-13T07:04:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af669b3e04db_horse-gram-soup-weight-loss.jpg"
keywords: ["WeightLoss", "HorseGram", "HealthyDiet", "KeralaHealth", "SoupRecipe"]
---

# 'ചാടിയ വയറും അമിതവണ്ണവും അലട്ടുന്നുണ്ടോ?'; ഭക്ഷണക്രമത്തിൽ മുതിര സൂപ്പ് പരീക്ഷിച്ചുനോക്കൂ, തയ്യാറാക്കുന്നത് ഇങ്ങനെ

> **Lead Summary:** ഇന്നത്തെക്കാലത്ത് മിക്കവരും നേരിടുന്ന പ്രശ്നങ്ങളാണ് അമിത വണ്ണവും ചാടിയ വയറും. വ്യായാമത്തിനൊപ്പം ആഹാരം കൂടി ക്രമീകരിച്ചാൽ മാത്രമേ തടി കുറയ്ക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കുകയുള്ളൂ.

## Article Content

ഇന്നത്തെക്കാലത്ത് മിക്കവരും നേരിടുന്ന പ്രശ്നങ്ങളാണ് അമിത വണ്ണവും ചാടിയ വയറും. വ്യായാമത്തിനൊപ്പം ആഹാരം കൂടി ക്രമീകരിച്ചാൽ മാത്രമേ തടി കുറയ്ക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും സാധിക്കുകയുള്ളൂ.

ഇതിനൊപ്പം ആർത്തവ പ്രശ്നങ്ങൾ കൂടി ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കുന്ന ഒന്നാണ് മുതിര സൂപ്പ്. ജലദോഷത്തിന് ആശ്വാസം നൽകാനും വിളർച്ച തടയാനും മുതിര സൂപ്പ് മികച്ചതാണ്. രാവിലെ വെറും വയറ്റിലാണ് ഇത് കഴിക്കേണ്ടത്.

**ആവശ്യമായ ചേരുവകൾ**

മുതിര - ഒരു കപ്പ്

മല്ലി - ഒരു സ്‌പൂൺ

കടലപ്പരിപ്പ്- ഒരു ടീസ്‌പൂൺ

കറിവേപ്പില - രണ്ട് തണ്ട്

ചുവന്ന മുളക് - നാല് എണ്ണം

ജീരകം - ഒരു ടീസ്‌പൂൺ

കായം - ഒരു കഷ്ണം

കുരുമുളക് - ഒരു ടീസ്‌പൂൺ

മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ

തക്കാളി - ഒന്ന്

വെളുത്തുള്ളി - അഞ്ച് അല്ലി

പുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ

**തയ്യാറാക്കുന്ന വിധം**

പുളി കഷ്ണം വെള്ളത്തിൽ ഇട്ടുവയ്ക്കണം. മുതിര നന്നായി കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് വയ്ക്കണം. കുതിർന്നതിനുശേഷം വെന്ത് ഉടയുന്ന പാകത്തിൽ കുക്കറിലിട്ട് വേവിക്കണം.

കടലപ്പരിപ്പ്, ജീരകം, മല്ലി, ചുവന്ന മുളക്, കറിവേപ്പില, കുരുമുളക് എന്നിവ നന്നായി വറുത്ത് പൊടിക്കുക.

മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് ചേർത്ത് പുളി തിളപ്പിക്കണം. ഒരു കഷ്ണം കായം കൂടി ഇതിൽ ചേർക്കണം. പുളി വെന്തുവരുമ്പോൾ നന്നായി വെന്തുടഞ്ഞ മുതിര ചേർക്കണം. ഇതിനൊപ്പം തക്കാളി കഷ്ണങ്ങളാക്കിയതും വെളുത്തുള്ളി ചതച്ചതും ചേർക്കണം.

ഇതിലേയ്ക്ക് അല്പം രസം പൊടി ചേർക്കണം. ഒന്നുകൂടി തിളച്ചുകഴിഞ്ഞ് കറിവേപ്പിലയോ മല്ലിയിലയോ ചേർക്കണം.

Horse gram soup is presented as a simple dietary option that may help support weight management and improve overall health when paired with exercise and a balanced diet. The article also says it may offer relief from cold symptoms and anemia, while being taken on an empty stomach in the morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391393/horse-gram-soup-weight-loss)