---
title: "തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു"
english_title: "Siblings Drown in Thrissur Temple Pond"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391377/thrissur-temple-pond-siblings-drown"
published_at: "2026-11-12T23:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5ffe6bd3e0_thrissur-temple-pond-siblings-drown.jpg"
keywords: ["ThrissurNews", "TemplePond", "KeralaAccident", "ChildTragedy", "MalayalamNews"]
---

# തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു

> **Lead Summary:** തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് ദാരുണ സംഭവം നടന്നത്.

## Article Content

തൃശൂരിൽ ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾ മുങ്ങിമരിച്ചു. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലാണ് ദാരുണ സംഭവം നടന്നത്.

ക്ഷേത്രത്തിനു സമീപം ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്-സജിത ദമ്പതികളുടെ മക്കളായ സായ് ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. ക്ഷേത്രക്കുളത്തിൽ വീണ കുട്ടികളെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ പുറത്തെടുത്ത് ശാന്തി നേഴ്സിഗ് ഹോമിൽ എത്തിച്ചു.

എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ക്ഷേത്രക്കുളത്തിൽ നടന്ന അപകടം പ്രദേശത്ത് ദുഃഖം നിറച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391377/thrissur-temple-pond-siblings-drown)