---
title: "ഒരു വീട്ടിലെ രണ്ട് പൊന്നോമനകൾ ഒരുമിച്ച് യാത്രയായി...! ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, കണ്ണീരായി സായ്ദീപും സായ് കൃഷ്ണയും"
english_title: "Two Brothers Die After Falling Into Temple Pond in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391372/thrissur-temple-pond-brothers-die"
published_at: "2026-11-12T22:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5eddb9fb6e_thrissur-temple-pond-brothers-die.jpg"
keywords: ["ThrissurNews", "TemplePond", "ChildAccident", "KeralaNews"]
---

# ഒരു വീട്ടിലെ രണ്ട് പൊന്നോമനകൾ ഒരുമിച്ച് യാത്രയായി...! ക്ഷേത്രക്കുളത്തിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, കണ്ണീരായി സായ്ദീപും സായ് കൃഷ്ണയും

> **Lead Summary:** തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്‌ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

## Article Content

തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ വീണ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. വടക്കേക്കാട് മണികണ്‌ഠേശ്വരം ഉമാ മഹേശ്വര ക്ഷേത്രക്കുളത്തിലായിരുന്നു അപകടം. ക്ഷേത്രത്തിനു സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രദീപ് -സജിത ദമ്പതികളുടെ മക്കളായ സായ്ദീപും സായ് കൃഷ്ണയുമാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് ശാന്തി നേഴ്‌സിഗ് ഹോമില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവളയന്നൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് രണ്ട് പേരും.

മൃതദേഹങ്ങള്‍ ശാന്തി നഴ്‌സിങ് ഹോമിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടിനായി മാറ്റും.

Two schoolchildren, Saideep and Sai Krishna, died after falling into a temple pond in Vadakkekad, Thrissur. The boys, sons of a couple living in quarters near the temple, were taken to a nursing home but could not be saved.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391372/thrissur-temple-pond-brothers-die)