---
title: "ഫുജൈറ വാഹനാപകടം: 14 മരണം, 30 പേർക്ക് പരുക്ക്"
english_title: "Fujairah road crash kills 14, injures 30"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391364/fujairah-road-crash-14-killed"
published_at: "2026-11-12T21:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5e2ba24b8d_Fujairah_road_crash_kills_14,_injures_30.png"
keywords: ["FujairahAccident", "UAEInteriorMinistry", "RoadAccident", "GulfNews", "UAE"]
---

# ഫുജൈറ വാഹനാപകടം: 14 മരണം, 30 പേർക്ക് പരുക്ക്

> **Lead Summary:** ഫുജൈറയിൽ ഉണ്ടായ വലിയ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

## Article Content

ഫുജൈറയിൽ ഉണ്ടായ വലിയ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 കാറുകളും അഞ്ച് ട്രക്കുകളും ഉൾപ്പെടെ 23 വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

അപകടവിവരം ലഭിച്ച ഉടൻ തന്നെ അടിയന്തര രക്ഷാപ്രവർത്തകരും വിദഗ്ധ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തിന്റെ കാരണം കണ്ടെത്താനും തുടർനടപടികൾ പൂർത്തിയാക്കാനും വിവിധ വകുപ്പുകൾ ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണ വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വാർത്തകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391364/fujairah-road-crash-14-killed)