---
title: "പത്തനംതിട്ട കളക്ടറേറ്റ് വാഹനങ്ങൾ ജപ്തി ചെയ്തു"
english_title: "Court Attaches Pathanamthitta Collectorate Vehicles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391354/court-attaches-pathanamthitta-collectorate-vehicles"
published_at: "2026-11-12T19:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5cbfb42456_Court_Attaches_Pathanamthitta_Collectorate_Vehicles.jpg"
keywords: ["Pathanamthitta", "CollectorateVehicles", "CourtOrder", "EnathuBridge", "KeralaNews"]
---

# പത്തനംതിട്ട കളക്ടറേറ്റ് വാഹനങ്ങൾ ജപ്തി ചെയ്തു

> **Lead Summary:** പത്തനംതിട്ട:ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് നടന്ന നിയമപോരാട്ടത്തിൽ പത്തനംതിട്ട കളക്ടറേറ്റിലെ വാഹനങ്ങൾ കോടതി ജപ്തി ചെയ്തു. ശബരിമല ADM-ന്റെ വാഹനം ഉൾപ്പെടെയാണ് ജപ്തി നടപടിയെടുത്തത്.

## Article Content

പത്തനംതിട്ട:ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് നടന്ന നിയമപോരാട്ടത്തിൽ പത്തനംതിട്ട കളക്ടറേറ്റിലെ വാഹനങ്ങൾ കോടതി ജപ്തി ചെയ്തു. ശബരിമല ADM-ന്റെ വാഹനം ഉൾപ്പെടെയാണ് ജപ്തി നടപടിയെടുത്തത്.

ഏനാത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത സ്ഥലത്തിന് പണം നൽകാതെ വന്നതോടെയാണ് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി നഷ്ടപരിഹാരവും പലിശയും അടയ്ക്കാൻ ഉത്തരവിട്ടിരുന്നു.

കോടതി നിർദ്ദേശപ്രകാരം നടന്ന ജപ്തിയിൽ 12,60,361 രൂപയുടെ തുകയാണ് ഉൾപ്പെട്ടത്. ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് നൽകാനുള്ള നഷ്ടപരിഹാരവും പലിശയും ചേർത്താണ് ഈ തുക കണക്കാക്കിയത്.

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിൽ നോട്ടീസ് പതിക്കുകയും അവ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എ.ഡി.എംമാരുടെ യാത്രയ്ക്കായി പകരം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ നിസാമുദീൻ എ അറിയിച്ചു.

പിഴത്തുക കോടതിയിൽ അടച്ച ശേഷം വാഹനങ്ങൾ തിരികെ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഏനാത്ത് പാലം പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തർക്കമാണ് ഇപ്പോൾ കളക്ടറേറ്റിലെ വാഹനങ്ങൾ ജപ്തിയിലേക്കെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391354/court-attaches-pathanamthitta-collectorate-vehicles)