---
title: "വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ടി.വി.കെ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ."
english_title: "AIADMK Seeks Action Against TVK MLA Over Obscene Message Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391350/aiadmk-seeks-action-against-tvk-mla"
published_at: "2026-11-12T19:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5c7655f264_aiadmk-seeks-action-against-tvk-mla.jpg"
keywords: ["AIADMK", "TVK", "TamilNaduPolitics", "ChennaiNews", "LegalComplaint"]
---

# വനിതാ കലക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ ടി.വി.കെ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ.

> **Lead Summary:** ചെന്നൈ: കള്ളക്കുറിച്ചി ടിവികെ എംഎൽഎ സി. അരുൾ വിസ്നേഷ് വനിതാ ജില്ലാ കളക്ടർക്ക് വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് എഐഎഡിഎംകെ രംഗത്ത്.

## Article Content

ചെന്നൈ: കള്ളക്കുറിച്ചി ടിവികെ എംഎൽഎ സി. അരുൾ വിസ്നേഷ് വനിതാ ജില്ലാ കളക്ടർക്ക് വാട്സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് എഐഎഡിഎംകെ രംഗത്ത്.

സംഭവത്തിൽ അടിയന്തര ക്രിമിനൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവർക്ക് വ്യാഴാഴ്ച പാർട്ടി ഔദ്യോഗിക പരാതി നൽകി.

പരാതി നൽകിയ വിവരം എഐഎഡിഎംകെ അഭിഭാഷക വിഭാഗം സെക്രട്ടറി ഐ. ഇൻബദുരൈ എക്സിലൂടെ അറിയിച്ചു. സൗത്ത് ചെന്നൈ ജില്ലാ അഭിഭാഷക വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അഡ്വ. ആർ. ത്രിശൂലിയാണ് പരാതി സമർപ്പിച്ചത്.

അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എംഎൽഎയുടെ പ്രതികരണം. സംഭവം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ വിവാദമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391350/aiadmk-seeks-action-against-tvk-mla)