---
title: "ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! മഹാരാഷ്ട്രയിൽ 71-കാരിയായ വയോധികയെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തി"
english_title: "Elderly Woman Found Murdered in Locked Home in Maharashtra's Khopoli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391326/elderly-woman-murdered-khopoli-maharashtra"
published_at: "2026-11-12T16:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af597bf856c2_elderly-woman-murdered-khopoli-maharashtra.jpg"
keywords: ["MaharashtraCrime", "KhopoliMurder", "ElderlyWoman", "RobberyCase", "PoliceInvestigation"]
---

# ഫോൺ വിളിച്ചിട്ട് കിട്ടിയില്ല, വാതിൽ തുറന്ന് നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച! മഹാരാഷ്ട്രയിൽ 71-കാരിയായ വയോധികയെ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തി

> **Lead Summary:** **മുംബൈ: ** മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളിയിൽ 71-കാരിയായ വയോധികയെ വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഹേശ്വരി രാമചന്ദ്രൻ പണിക്കർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**മുംബൈ: ** മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള ഖോപോളിയിൽ 71-കാരിയായ വയോധികയെ വീടിനുള്ളിൽ കൈകാലുകൾ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഹേശ്വരി രാമചന്ദ്രൻ പണിക്കർ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

സമീപത്ത് താമസിക്കുന്ന സഹോദരന്മാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ സംശയം തോന്നിയ സഹോദരങ്ങൾ ഉടൻ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയപ്പോഴാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

കവർച്ച ലക്ഷ്യമിട്ട് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ അജ്ഞാതനാണ് കൊലപാതകത്തിന് പിന്നിലെന്ന് ഖോപോളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു. വയോധികയുടെ കൈകാലുകൾ തുണികൊണ്ട് കെട്ടിയിട്ട ശേഷം ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തല തറയിലിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 20 ഗ്രാം സ്വർണ്ണമാലയും, ഒന്നര ലക്ഷം രൂപ വിലവരുന്ന മൂന്ന് സ്വർണ്ണവളകളും ഉൾപ്പെടെ 3.5 ലക്ഷം രൂപയുടെ ആഭരണങ്ങൾ അക്രമി കവർന്നു.

ഭർത്താവ് മരിച്ചതിനെ തുടർന്ന് വർഷങ്ങളായി ഈ ഫ്ലാറ്റിൽ തനിച്ചായിരുന്നു മഹേശ്വരി താമസിച്ചിരുന്നത്. കവർച്ചയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

A 71-year-old woman was found murdered inside her locked home in Khopoli, Raigad district of Maharashtra. Police suspect the killing was carried out during a robbery, with jewellery worth about ₹3.5 lakh reportedly stolen.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391326/elderly-woman-murdered-khopoli-maharashtra)