---
title: "ഫ്രിഡ്ജിൽ മത്തിയുണ്ടോ?എങ്കിൽ ഈ രീതിയിൽ മത്തി മുളകിട്ടത് ഉണ്ടാക്കി നോക്കൂ..."
english_title: "Have Sardines in the Fridge? Try This Easy Mathi Mulakittathu Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391317/mathi-mulakittathu-easy-kerala-recipe"
published_at: "2026-11-12T15:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5881f16930_mathi-mulakittathu-easy-kerala-recipe.jpg"
keywords: ["KeralaRecipe", "SardineCurry", "MathiMulakittathu", "TraditionalFood", "SeafoodRecipe"]
---

# ഫ്രിഡ്ജിൽ മത്തിയുണ്ടോ?എങ്കിൽ ഈ രീതിയിൽ മത്തി മുളകിട്ടത് ഉണ്ടാക്കി നോക്കൂ...

> **Lead Summary:** **** നാടൻ ചോറിനൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതും കൊതിയൂറുന്നതുമായ ഒരു വിഭവമാണ് മത്തി മുളകിട്ടത്. നല്ല എരിവിലും പുളിയിലുമായി മൺചട്ടിയിൽ തയ്യാറാക്കുന്ന ഈ നാടൻ കറിയുടെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും കഴിക്കാൻ തോന്നും. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**** നാടൻ ചോറിനൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതും കൊതിയൂറുന്നതുമായ ഒരു വിഭവമാണ് മത്തി മുളകിട്ടത്. നല്ല എരിവിലും പുളിയിലുമായി മൺചട്ടിയിൽ തയ്യാറാക്കുന്ന ഈ നാടൻ കറിയുടെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും കഴിക്കാൻ തോന്നും. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ:

മത്തി (ചാള) - അരക്കിലോ (വൃത്തിയാക്കി കഴുകിയത്)

ചെറിയ ഉള്ളി - 10-12 എണ്ണം (ചെറിയതായി അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത്)

ഇഞ്ചി - ചെറിയ ഒരു കഷണം (നീളത്തിൽ അരിഞ്ഞത്)

വെളുത്തുള്ളി - 5-6 പല്ല് (ചതച്ചത്)

പച്ചമുളക് - 3 എണ്ണം (കീറിയത്)

കറിവേപ്പില - ആവശ്യത്തിന്

കാശ്മീരി മുളകുപൊടി - 2 മുതൽ 2.5 ടേബിൾസ്പൂൺ (എരിവിനനുസരിച്ച്)

മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

ഉലുവാപൊടി - ഒരു നുള്ള്

കുടംപുളി - 2-3 കഷണങ്ങൾ (ആദ്യം അൽപ്പം വെള്ളത്തിൽ കുതിർത്തു വെക്കുക)

വെളിച്ചെണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

തിളച്ച വെള്ളം - ചാറിന് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം:

ഒരു മൺചട്ടിയിൽ (മൺചട്ടിയിൽ വെച്ചാൽ രുചി കൂടും) അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.ഇതിലേക്ക് ചതച്ച വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഉള്ളി ചെറുതായി ബ്രൗൺ നിറമായി വരുമ്പോൾ തീ കുറയ്ക്കുക.

ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത്, കരിഞ്ഞുപോകാതെ എണ്ണയിൽ നന്നായി മൂപ്പിച്ചെടുക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ, കുടംപുളി കുതിർത്തുവെച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് കറിയ്ക്ക് ആവശ്യമായ അളവിൽ തിളച്ച വെള്ളം ഒഴിച്ച് തിളപ്പിക്കുക.

ചാറ് നന്നായി തിളച്ചു വരുമ്പോൾ കഴുകി വെച്ചിരിക്കുന്ന മത്തിക്കഷണങ്ങൾ ഇതിലേക്ക് ഇടുക. മീൻ ഇട്ടുകഴിഞ്ഞാൽ പിന്നെ കരിണ്ടി (തവി) ഉപയോഗിച്ച് ഇളക്കരുത്; ചട്ടി വട്ടത്തിൽ പിടിച്ചു കറക്കുക. അടച്ചുവെച്ച് മീഡിയം തീയിൽ വേവിക്കുക. മീൻ നന്നായി വെന്തു ചാറ് കുറുകി വരുമ്പോൾ, ഒരൽപ്പം പച്ച വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും മുകളിലൂടെ തൂകി തീ ഓഫ് ചെയ്യാം. ചൂടുചോറിനൊപ്പം വിളമ്പാൻ അടിപൊളി നാടൻ മത്തി മുളകിട്ടത് റെഡി.

This article shares a simple recipe for Mathi Mulakittathu, a spicy and tangy Kerala-style sardine curry made in a clay pot. With just a handful of ingredients, it explains how to prepare the dish for a flavorful meal with hot rice.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391317/mathi-mulakittathu-easy-kerala-recipe)