---
title: "'സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം, ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പ് നൽകില്ല' - ഡോ. ജോൺ ബ്രിട്ടാസ് എം പി"
english_title: "John Brittas Slams Satheesan Over LPST Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391304/john-brittas-slams-satheesan-over-lpst-protest-"
published_at: "2026-11-12T13:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5733a5e8c6_john-brittas-slams-satheesan-over-lpst-protest-.jpg"
keywords: ["JohnBrittas", "KeralaNews", "VDSatheesan", "LPSTProtest", "IndianPolitics"]
---

# 'സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകം, ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പ് നൽകില്ല' - ഡോ. ജോൺ ബ്രിട്ടാസ് എം പി

> **Lead Summary:** **തിരുവനന്തപുരം: **എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ സ്ഥലം സന്ദർശിച്ച് പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. അമിത് ഷായും വി ഡി സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയതിന് പിന്നാലെ സ്ഥലം സന്ദർശിച്ച് പ്രതികരിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി. അമിത് ഷായും വി ഡി സതീശനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ജനാധിപത്യ കേരളം ഒരിക്കലും വി ഡി സതീശനും മന്ത്രിസഭയ്ക്കും മാപ്പ് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരപ്പന്തൽ കേരളത്തിന്റെ ജാഗ്രതയുടെ പ്രതീകമാണെന്നും ഇവിടെ ചുവടുകൾക്കപ്പുറത്ത് പ്രധാനപ്പെട്ട എല്ലാവരുമുണ്ടായിട്ടും ആരും ഇങ്ങോട്ടേക്ക് എത്തിയില്ലെന്നും ബ്രിട്ടാസ് ആരോപിച്ചു. ഇവരെ ചർച്ചയ്ക്ക് വിളിക്കുന്നില്ലെന്ന് മാത്രമല്ല, സമരത്തെ അടിച്ചമർത്താൻ കള്ളക്കേസുകൾ ചുമത്തുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൊതു നടവഴിക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നും സമാധാനപരമായി നടത്തിയ സമരത്തെയാണ് ഇല്ലാതാക്കാൻ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇവരൊക്കെ ഗാന്ധിഭക്തന്മാരും നെഹ്റു ഭക്തന്മാരും എന്നാണല്ലോ പറയുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു.

കെ സി വേണുഗോപാലും രാഹുൽ ഗാന്ധിയും അവർ ഭരിക്കുന്ന സംസ്ഥാനത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യം മുഴുവൻ ഒരു സമരത്തിൽ ഇറങ്ങിയിരിക്കുമ്പോഴാണ് ന്യായമായ സമരത്തെ യുഡിഎഫ് സർക്കാർ അടിച്ചമർത്തുന്നതെന്നും ബ്രിട്ടാസ് ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം എന്താണെന്നും രാഹുലിന്റെയും വേണുഗോപാലിന്റെയും നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു. എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ സംഭവത്തെക്കുറിച്ചുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391304/john-brittas-slams-satheesan-over-lpst-protest-)