---
title: "സിൽക്ക് മുതൽ സിഡ്കോ വരെ; കോർപ്പറേഷൻ തലപ്പത്തേക്ക് മുസ്‌ലിം ലീഗിന്റെ വമ്പൻ നിര; പിഎംഎ സലാം സിൽക്ക് ചെയർമാൻ"
english_title: "Muslim League leaders named to five board corporation posts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391297/muslim-league-appointments-pma-salam-silk-chairman-new"
published_at: "2026-11-12T12:47:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af568c244df3_muslim-league-appointments-pma-salam-silk-chairman.jpg"
keywords: ["MuslimLeague", "PMASalam", "BoardCorporation", "KeralaNews", "UDF", "KeralaPolitics", "IndustryDepartment"]
---

# സിൽക്ക് മുതൽ സിഡ്കോ വരെ; കോർപ്പറേഷൻ തലപ്പത്തേക്ക് മുസ്‌ലിം ലീഗിന്റെ വമ്പൻ നിര; പിഎംഎ സലാം സിൽക്ക് ചെയർമാൻ

> **Lead Summary:** **തിരുവനന്തപുരം: ** വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇന്ന് നിയമനം ഉണ്ടാകും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സിൽക്ക് ചെയർമാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനാവും.

## Article Content

**തിരുവനന്തപുരം: ** വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ഇന്ന് നിയമനം ഉണ്ടാകും. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സിൽക്ക് ചെയർമാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനാവും.

മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം കെ.എ.എൽ ചെയർമാനാകും. സിഡ്കോയുടെ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദും നിയമിതനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച്. റഷീദിനും ഒരു ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള ചെയർമാന്മാരുടെ നിയമന ഉത്തരവും ഇന്ന് തന്നെ പുറപ്പെടുമെന്നാണ് വിവരം.

തദ്ദേശ വകുപ്പിന് കീഴിലുള്ള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാനായി നേരത്തെ നിശ്ചയിച്ചിരുന്ന വയനാട് ജില്ലാ ഭാരവാഹി യഹിയാ ഖാൻ ഇന്ന് ചുമതലയേൽക്കും. ഇവരുടെ നിയമനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നു.

ഉമ്മൻചാണ്ടി സർക്കാരിലുള്ളതിന് സമാനമായിട്ടാണ് ഇത്തവണയും മുസ്‌ലിം ലീഗിന് ബോർഡ് കോർപ്പറേഷൻ പദവികളിലേക്കുള്ള നിയമനങ്ങൾ. ഇതുപ്രകാരം 35-ലധികം ചെയർപേഴ്സൺ സ്ഥാനങ്ങളാണ് ലഭിക്കുക. യു.ഡി.എഫ്. വിട്ട പാർട്ടികൾക്ക് നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് യു.ഡി.എഫിലെ ധാരണ.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീർ നിയമിതനായിരുന്നു. മറ്റു നിയമനങ്ങളിൽ യൂത്ത്ലീഗ്, വനിതാലീഗ് തുടങ്ങിയ പോഷക സംഘടനകൾക്ക് ന്യായമായ പരിഗണന ഉണ്ടാകുമെന്നാണ് സൂചന.

The Muslim League is set to secure chairmanships in five board corporations under the Industries Department, with PMA Salam named as Silk chairman. Other senior leaders, including Shyam Sundar, T.M. Saleem, T. Muhammed and C.H. Rasheed, are also expected to receive key posts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391297/muslim-league-appointments-pma-salam-silk-chairman-new)