---
title: "പകർച്ച വ്യാധികൾ പതിവാകുന്നു; ഈ വർഷത്തെ വില്ലൻ ഷിഗല്ല, എന്താണ് ഷിഗല്ല?"
english_title: "Recurring Outbreaks: Shigella Emerges as This Year’s Villain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391293/shigella-outbreak-malappuram-health-alert-"
published_at: "2026-11-12T12:39:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af56792b1754_shigella-outbreak-malappuram-health-alert.jpg"
keywords: ["Shigella", "Malappuram", "PublicHealth", "WaterSafety", "DiseasePrevention"]
---

# പകർച്ച വ്യാധികൾ പതിവാകുന്നു; ഈ വർഷത്തെ വില്ലൻ ഷിഗല്ല, എന്താണ് ഷിഗല്ല?

> **Lead Summary:** **മലപ്പുറം: **കേരളത്തിൽ പകർച്ചവ്യാധികൾ ഇനി പുതിയ കാര്യമല്ലാതായി മാറുകയാണ്. എല്ലാ വർഷവും പുതിയതും പഴയതുമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെ കാരണങ്ങൾ വിലയിരുത്തി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഈ വർഷത്തെ വില്ലൻ ഷിഗല്ലയാണ്. മലപ്പുറത്ത് ഇന്ന് 8 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

**മലപ്പുറം: **കേരളത്തിൽ പകർച്ചവ്യാധികൾ ഇനി പുതിയ കാര്യമല്ലാതായി മാറുകയാണ്. എല്ലാ വർഷവും പുതിയതും പഴയതുമായ രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിന്റെ കാരണങ്ങൾ വിലയിരുത്തി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഈ വർഷത്തെ വില്ലൻ ഷിഗല്ലയാണ്. മലപ്പുറത്ത് ഇന്ന് 8 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മനുഷ്യരുടെ കുടലിനെ ബാധിക്കുന്ന, വളരെ പെട്ടെന്ന് പകരുന്ന ഒരു ബാക്ടീരിയൽ അണുബാധയാണ് ഷിഗല്ല. രക്തമോ കഫമോ കലർന്ന വയറിളക്കം, കടുത്ത വയറുവേദനയും വയറുമുറുക്കലും, പനി, ഓക്കാനവും ഛർദ്ദിയും, വല്ലാത്ത ക്ഷീണം, മലമൊഴിക്കാനുള്ള ആവർത്തിച്ചുള്ള തോന്നൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മലിനമായ വെള്ളം കുടിക്കുന്നതിലൂടെയോ ആഹാരം കഴിക്കുന്നതിലൂടെയോ രോഗം പകരാം. രോഗബാധിതരുടെ വിസർജ്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം വരുമ്പോഴും, വൃത്തിഹീനമായ കൈകൾ വഴി ഭക്ഷണം കഴിക്കുമ്പോഴും രോഗം പടരുന്നു. മഴക്കാലത്ത് കിണറുകളും കുടിവെള്ള സ്രോതസ്സുകളും മലിനമാകുന്നതും രോഗം പടരാൻ പ്രധാന കാരണമാകുന്നു.

ആഹാരത്തിന് മുൻപും ശൗചാലയം ഉപയോഗിച്ച ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക. തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകുക. കിണറുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.

5 വയസ്സിന് താഴെയുള്ള കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ, ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്നവർക്കാണ് കൂടുതൽ അപകടസാധ്യത. ആരോഗ്യകരമായിരിക്കാൻ ജനങ്ങളുടെയും ഗവൺമെന്റിന്റെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണ്.

Malappuram reported eight Shigella cases today, prompting a public health alert. The article explains what Shigella is, how it spreads, its symptoms, and the preventive steps people should follow.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391293/shigella-outbreak-malappuram-health-alert-)