---
title: "സമരപ്പന്തൽ പൊളിച്ചുനീക്കിയത് സുപ്രീംകോടതി നിർദ്ദേശപ്രകാരം; സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് രമേശ് ചെന്നിത്തല"
english_title: "Demolition of Protest Tent Was as per Supreme Court Order: Ramesh Chennithala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391285/supreme-court-order-protest-tent-removal-NEW"
published_at: "2026-11-12T12:00:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af55e54ca920_Untitled-1supreme-court-order-protest-tent-removal-NEW.jpg"
keywords: ["SupremeCourt", "RameshChennithala", "KeralaPolice", "SecretariatProtest", "LPSACandidates"]
---

# സമരപ്പന്തൽ പൊളിച്ചുനീക്കിയത് സുപ്രീംകോടതി നിർദ്ദേശപ്രകാരം; സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **സെക്രട്ടറിയേറ്റിനു മുന്നിൽ എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരപ്പന്തൽ പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമരത്തോട് സർക്കാറിന് അലർജിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സമരപ്പന്തൽ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് സമരക്കാർക്ക് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെന്ന് കന്റോൺമെന്റ് പൊലീസ് നേരത്തെ വിശദീകരണം നൽകിയിരുന്നു. എന്നാൽ പന്തൽ മാറ്റാൻ സമരക്കാർ തയ്യാറാകാത്തതിനെ തുടർന്നാണ് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ പൊലീസ് നടപടിയുണ്ടായത്.

അതേസമയം എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ ചിന്ത ജെറോം. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല. എൻ്റെ ശരീരം വേദനിക്കുന്നു എന്നാണ് വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞത്. 

മെഡിക്കൽ റിപ്പോർട്ട് അടക്കം പോലീസ് കൈവശം വച്ചു. ഒരു ഭീകര ക്യാമ്പിനെ എങ്ങനെയാണ് കൊണ്ടുപോകുന്നത് അങ്ങനെയായിരുന്നു ഇന്നലത്തെ പോലീസ് നടപടി. ഡിവൈഎഫ്ഐ ഉടൻതന്നെ ബദൽ സമരപ്പന്തൽ സൃഷ്ടിച്ചു. ആ സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും. സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും പോകുമെന്നും ചിന്ത വ്യക്തമാക്കി.

Ramesh Chennithala said the protest tent set up by LPSA candidates outside the Secretariat was removed in line with a Supreme Court directive. He added that the government has no hostility toward protests and noted that police had issued two notices before taking action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391285/supreme-court-order-protest-tent-removal-NEW)