---
title: "ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിൽ; ജമ്മു കശ്മീരിലെ ക്വിഷ്ത്വാറില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Two Missing Police Officers Found Dead with Bullet Wounds in Kishtwar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391274/missing-police-officers-found-dead-kishtwar"
published_at: "2026-11-12T11:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af551893eb76_missing-police-officers-found-dead-kishtwar.jpg"
keywords: ["Kishtwar", "JammuAndKashmir", "PoliceOfficers", "SecurityForces", "TerrorAttack"]
---

# ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിൽ; ജമ്മു കശ്മീരിലെ ക്വിഷ്ത്വാറില്‍ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ശ്രീനഗർ: **ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ , ബാബി ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ടതായും വിവരമുണ്ട്.

## Article Content

**ശ്രീനഗർ: **ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ , ബാബി ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശരീരത്തിൽ വെടിയുണ്ട തറച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ നഷ്ടപ്പെട്ടതായും വിവരമുണ്ട്.

അതേസമയം, സി.ആർ.പി.എഫ് ബൂത്തിന് നേരെ ഭീകരാക്രമണം ഉണ്ടായ കുൽഗ്രാമിൽ സുരക്ഷാസേന കനത്ത ജാഗ്രത തുടരുകയാണ്. മേഖലയിൽ നടത്തിയ വ്യാപക തിരച്ചിലിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുലാം ജീലാനി റേഷി എന്നയാളെ സുരക്ഷാസേന പിടികൂടി. തംഗ്മാർഗിലെ ബദർകോട്ട് വനമേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്നും രണ്ട് ഹാൻഡ് ഗ്രനേഡുകൾ കണ്ടെടുത്തിട്ടുണ്ട്.

സംഭവസ്ഥലത്ത് എൻ.ഐ.എ സംഘം സന്ദർശനം നടത്തും. പ്രദേശത്ത് നിന്ന് സാമ്പിളുകളും ഫോറൻസിക് തെളിവുകളും ശേഖരിച്ച് വിശദമായ പരിശോധന നടത്താനാണ് അന്വേഷണ ഏജൻസികളുടെ തീരുമാനം. ഇന്നലെ നാക്കയിൽ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് നേരെ ബൈക്കിലെത്തിയ സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ ജവാന്മാർ അനന്ത്നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

Two missing police officers were found dead in Jammu and Kashmir’s Kishtwar district, with bullet injuries on their bodies. Authorities said their weapons were missing, while security forces remain on high alert in Kulgam after a separate terror attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391274/missing-police-officers-found-dead-kishtwar)