---
title: "തൂഫാന് സിംഗപ്പൂർ മാതൃക വേണ്ടേ? ജയിൽ നിറയ്ക്കുമ്പോൾ എന്ത് ചെയ്യണം?"
english_title: "Does Operation Thoofan Need the Singapore Model? What to Do When Jails Fill Up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391269/operation-thoofan-singapore-model-jail-overcrowding"
published_at: "2026-11-12T10:20:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af5490c11072_operation-thoofan-singapore-model-jail-overcrowding.jpg"
keywords: ["OperationThoofan", "SingaporeModel", "NarcoticsControl", "KeralaNews", "DrugReform"]
---

# തൂഫാന് സിംഗപ്പൂർ മാതൃക വേണ്ടേ? ജയിൽ നിറയ്ക്കുമ്പോൾ എന്ത് ചെയ്യണം?

> **Lead Summary:** ** ല**ഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, ലക്ഷ്യം കാണാൻ സമഗ്രമായ സമീപനവും ആഴത്തിലുള്ള അന്വേഷണവും അനിവാര്യമാണ്. പുതിയ സർക്കാർ രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിച്ച ലഹരിമാഫിയയെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട ഓപ്പറേഷൻ തൂഫാൻ പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിന് നവംബർ 16-ന് തുടക്കമിടുകയാണ്.

## Article Content

** ല**ഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ, ലക്ഷ്യം കാണാൻ സമഗ്രമായ സമീപനവും ആഴത്തിലുള്ള അന്വേഷണവും അനിവാര്യമാണ്. പുതിയ സർക്കാർ രൂപീകരിച്ച് ഏതാനും ദിവസങ്ങൾക്കകം പ്രഖ്യാപിച്ച ലഹരിമാഫിയയെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട ഓപ്പറേഷൻ തൂഫാൻ പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിന് നവംബർ 16-ന് തുടക്കമിടുകയാണ്.

ലഹരിക്കെതിരായ ശക്തമായ നടപടികൾ അനിവാര്യമായ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, ഇതുവരെയുള്ള തൂഫാന്റെ പ്രവർത്തനം വിലയിരുത്തുമ്പോൾ ചില പ്രധാന ആശങ്കകൾ മുന്നോട്ടുവെക്കേണ്ടതുണ്ട്. പദ്ധതിയുടെ പോരായ്മകളിൽ പ്രധാനപ്പെട്ട ഒന്നായി കാണേണ്ടത്, ലഹരി ഉപയോഗിക്കുന്നവരുടെ ചികിത്സാ ആവശ്യങ്ങളും കൃത്യമായ പുനരധിവാസ സംവിധാനങ്ങളും വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ എന്നതാണ്. ഇത് രണ്ടാം ഘട്ടത്തിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.

ആദ്യമായി ഉയരുന്ന ചോദ്യം, അറസ്റ്റുകൾ ലഹരി വിൽപ്പന നടത്തുന്ന വ്യക്തികളിലേക്കും കാരിയർമാരിലേക്കും മാത്രം ഒതുങ്ങുന്നുണ്ടോ എന്നതാണ്. യഥാർത്ഥ ഉറവിടത്തിലേക്കും വിതരണ ശൃംഖലയിലേക്കും അന്വേഷണം എത്തുന്നുണ്ടോ? ലഹരിക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തികളെയും കണ്ടെത്തേണ്ടതുണ്ട്.

ഇത്തരമൊരു അന്വേഷണ രീതി നടപ്പാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച അന്വേഷണ സംഘങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള സംവിധാനങ്ങളും ആവശ്യമാണ്. ഇവിടെയാണ് സിംഗപ്പൂരിന്റെ മാതൃക പ്രസക്തമാകുന്നത്. സിംഗപ്പൂരിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംവിധാനമായി പ്രവർത്തിക്കുന്ന സെൻട്രൽ നാർക്കോട്ടിക്സ് ബ്യൂറോ (സി.എൻ.ബി) ശ്രദ്ധേയമാണ്.

ലഹരി വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, വിതരണ ശൃംഖലകൾ, ലഹരിക്കടത്ത്, സാമ്പത്തിക ഇടപാടുകൾ എന്നിവയിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതാണ് ഇത്തരം പ്രത്യേക ഏജൻസികളുടെ പ്രാധാന്യം വർധിപ്പിക്കുന്നത്. കേരളത്തിലും സമാനമായ രീതിയിൽ പ്രത്യേക പരിശീലനവും അന്വേഷണാധികാരവുമുള്ള ഒരു സംസ്ഥാനതല നാർക്കോട്ടിക്സ് അന്വേഷണ സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

അന്താരാഷ്ട്ര അതിർത്തികളിലും കസ്റ്റംസ് നിയന്ത്രണങ്ങളിലുമുള്ള അധികാരം സംസ്ഥാനത്തിനില്ലെങ്കിലും, കേന്ദ്ര ഏജൻസികളുമായി ഏകോപിപ്പിച്ച് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അന്തർസംസ്ഥാന പാതകൾ എന്നിവ വഴിയുള്ള ലഹരിക്കടത്ത് തടയാൻ കൂടുതൽ കാര്യക്ഷമമായ സംവിധാനം രൂപപ്പെടുത്താൻ കഴിയും.

ലഹരിക്കെതിരായ പോരാട്ടത്തിൽ മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളും പരിശോധിക്കേണ്ടതുണ്ട്. ജപ്പാനിൽ ലഹരി കൈവശം വെക്കുന്നതിനും ഉപയോഗിക്കുന്നതിനുമെതിരായ കർശനമായ നിയമനടപടികൾക്കൊപ്പം കസ്റ്റംസ് പരിശോധനകൾക്കും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും പ്രാധാന്യം നൽകുന്നുണ്ട്. സിംഗപ്പൂർ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ കർശനമായ ശിക്ഷാനടപടികൾക്കും അതിർത്തി പരിശോധനകൾക്കും പ്രാധാന്യം നൽകുന്നവയാണ്.

ഇതിനൊപ്പം മറ്റൊരു പ്രധാന ആശങ്ക ജയിലുകളിലെ തടവുകാരുടെ എണ്ണം വർധിക്കുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ്. ഓപ്പറേഷൻ തൂഫാന്റെ വിജയം എത്രപേരെ അറസ്റ്റ് ചെയ്തു എന്ന കണക്കിൽ മാത്രം വിലയിരുത്താനാവില്ല. എത്രത്തോളം തുടച്ചുനീക്കാൻ കഴിഞ്ഞു എന്നതിലാണ്.

ലഹരിക്കെതിരായ പോരാട്ടം പൊലീസ് ഓപ്പറേഷനായി മാത്രം ചുരുങ്ങാതെ ദീർഘകാല സാമൂഹിക ഇടപെടലായി മാറുമ്പോഴാണ് അതിന് യഥാർത്ഥ ഫലമുണ്ടാകുക. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന ഓപ്പറേഷൻ തൂഫാൻ ഈ വിഷയങ്ങളെല്ലാം ഗൗരവമായി പരിഗണിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്.

Operation Thoofan is moving into its second phase, but the article argues that arrests alone will not solve Kerala’s drug problem. It calls for deeper investigations into supply chains, financial links, and rehabilitation needs, while suggesting a specialized state-level narcotics enforcement model inspired by Singapore. The piece also warns that rising jail populations and limited prison infrastructure must be addressed alongside enforcement.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391269/operation-thoofan-singapore-model-jail-overcrowding)