---
title: "വേഗം ഓടിക്കോ കടയിലേക്ക്, സ്വർണവില കൂപ്പുകുത്തി....! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ"
english_title: "Gold Price Plunges; Sovereign Drops by Rs 1,600 in a Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391264/gold-price-plunges-kerala-sovereign-drops-new"
published_at: "2026-11-12T09:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53f1aef781_gold-price-plunges-kerala-sovereign-drops.jpg"
keywords: ["GoldPrice", "KeralaGoldRate", "MarketDrop", "PreciousMetals", "CommodityNews"]
---

# വേഗം ഓടിക്കോ കടയിലേക്ക്, സ്വർണവില കൂപ്പുകുത്തി....! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 12,815 രൂപയും പവന് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാപാരം നടന്നത്. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമായിരുന്നു ഇന്നലെ കുറഞ്ഞത്.

ചൊവ്വാഴ്ച മാത്രം രണ്ടു തവണയായി പവന് 1,400 രൂപ കുറഞ്ഞിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ വലിയ ഇടിവുണ്ടായതിന് പിന്നാലെ തുടർച്ചയായ മൂന്നു ദിവസം സ്വർണവില വർദ്ധിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും താഴേക്ക് പതിക്കുകയായിരുന്നു.

യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം ആഗോള വിപണിയിലടക്കം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്.

Gold prices in Kerala fell sharply again, with the rate for a sovereign dropping by Rs 1,600 to Rs 1,02,520 and gram price falling by Rs 200 to Rs 12,815. Market volatility is being driven by global factors, including US-Iran tensions, crude oil fluctuations and expectations around US Federal Reserve interest rates.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391264/gold-price-plunges-kerala-sovereign-drops-new)