---
title: "അപകടം ഒഴിവാക്കാൻ വെട്ടിച്ചു; കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി"
english_title: "Van Falls Into Ravine at Kutyadi Pass; Tree Prevents Major Disaster"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391251/kutyadi-pass-van-ravine-tree-rescue"
published_at: "2026-11-12T08:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af530fcdb830_kutyadi-pass-van-ravine-tree-rescue.jpg"
keywords: ["KutyadiPass", "RoadAccident", "VehicleRescue", "KeralaNews", "TrafficSafety"]
---

# അപകടം ഒഴിവാക്കാൻ വെട്ടിച്ചു; കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി

> **Lead Summary:** കുറ്റ്യാടി(കോഴിക്കോട് ): കുറ്റ്യാടി ചുരത്തിൽ പച്ചക്കറിയുമായി എത്തിയ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്നാം വളവിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. താഴ്ചയിലേക്ക് പതിച്ച വാൻ മരത്തിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി.

## Article Content

കുറ്റ്യാടി(കോഴിക്കോട് ): കുറ്റ്യാടി ചുരത്തിൽ പച്ചക്കറിയുമായി എത്തിയ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്നാം വളവിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. താഴ്ചയിലേക്ക് പതിച്ച വാൻ മരത്തിൽ കുടുങ്ങിനിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ രക്ഷപ്പെടുത്തി.

കർണാടകയിൽ നിന്ന് തൃശ്ശൂരിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവിലെത്തിയപ്പോൾ എതിർദിശയിൽ നിന്നുവന്ന കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

നിയന്ത്രണം വിട്ട വാൻ റോഡിൽനിന്ന് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. എന്നാൽ താഴേക്ക് പതിക്കുന്നതിനിടെ മരത്തിൽ കുടുങ്ങിനിന്നത് വലിയ അപകടം ഒഴിവാക്കി.

അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു. താഴ്ചയിൽ മരത്തിൽ കുടുങ്ങിക്കിടക്കുന്ന വാൻ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

A vegetable-laden van lost control and overturned into a ravine at Kutyadi Pass early this morning, after the driver swerved to avoid a KSRTC bus. The vehicle got stuck on a tree, preventing a major disaster, and the driver was rescued safely.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391251/kutyadi-pass-van-ravine-tree-rescue)