---
title: "സഹോദരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്‌സ് മരിച്ചു"
english_title: "Young Nurse Dies After Scooter Accident With Brother"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391248/young-nurse-dies-scooter-accident"
published_at: "2026-11-12T08:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af529edd5fcd_young-nurse-dies-scooter-accident.jpg"
keywords: ["ScooterAccident", "YoungNurse", "KeralaNews", "RoadAccident", "Thodupuzha"]
---

# സഹോദരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്‌സ് മരിച്ചു

> **Lead Summary:** മൂവാറ്റുപുഴ: സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്‌സ് മരിച്ചു. ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിന്റെയും ഷൈമോളുടെയും മകൾ അക്സ ഷാജി ആണ് മരിച്ചത്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായിരുന്നു അക്സ.

## Article Content

മൂവാറ്റുപുഴ: സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ നഴ്‌സ് മരിച്ചു. ആവോലി പൊരിയംകുന്നേൽ ഷാജി ജോസഫിന്റെയും ഷൈമോളുടെയും മകൾ അക്സ ഷാജി ആണ് മരിച്ചത്. തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്‌സായിരുന്നു അക്സ.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ തൊടുപുഴ പുഴയോര ഹൈവേയിലായിരുന്നു അപകടം. സഹോദരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് തെന്നിമറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്സയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ജീവൻ രക്ഷിക്കാനുള്ള ചികിത്സകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. അപ്രതീക്ഷിത അപകടവും യുവതിയുടെ മരണവും ബന്ധുക്കളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി.

അനാക് ഷാജി (അപ്പു) ആണ് സഹോദരൻ.

A young nurse who was critically injured in a scooter accident while traveling with her brother has died during treatment. The victim, Aksa Shaji, 25, was a nurse at Baby Memorial Hospital in Thodupuzha. The accident occurred on the Puzhayora Highway in Thodupuzha on Saturday night when the scooter lost control and overturned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391248/young-nurse-dies-scooter-accident)