---
title: "പറമ്പിലുള്ളത്  ഇങ്ങ് പറിച്ചേക്ക്....!  വീട്ടിലെ ചീര ഇനി വെറുതെയാകില്ല; ചായ തിളക്കുന്ന നേരംകൊണ്ട് ഈ കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം"
english_title: "Easy Spinach Roll Recipe for Evening Tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391245/spinach-roll-evening-tea-recipe"
published_at: "2026-11-12T07:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af522d45563c_spinach-roll-evening-tea-recipe.jpg"
keywords: ["SpinachRoll", "EveningSnack", "HomeRecipe", "HealthyFood", "TeaTime"]
---

# പറമ്പിലുള്ളത്  ഇങ്ങ് പറിച്ചേക്ക്....!  വീട്ടിലെ ചീര ഇനി വെറുതെയാകില്ല; ചായ തിളക്കുന്ന നേരംകൊണ്ട് ഈ കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം

> **Lead Summary:** ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചീര. പോഷകഗുണങ്ങൾ ഏറെയുള്ള ചീരകൊണ്ട് സാധാരണയായി തോരൻ, ചീരക്കറി എന്നിവയാണ് തയ്യാറാക്കുന്നത്. എന്നാൽ കുട്ടികൾക്ക് ഇതത്രയും ഇഷ്ടമല്ല. പക്ഷേ ഇനി ഇഷ്ടമില്ലാത്തവരും ചീര കഴിക്കും. അത്തരമൊരു വ്യത്യസ്തമായ ചീര വിഭവം പരിചയപ്പെടാം.

## Article Content

ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് ചീര. പോഷകഗുണങ്ങൾ ഏറെയുള്ള ചീരകൊണ്ട് സാധാരണയായി തോരൻ, ചീരക്കറി എന്നിവയാണ് തയ്യാറാക്കുന്നത്. എന്നാൽ കുട്ടികൾക്ക് ഇതത്രയും ഇഷ്ടമല്ല. പക്ഷേ ഇനി ഇഷ്ടമില്ലാത്തവരും ചീര കഴിക്കും. അത്തരമൊരു വ്യത്യസ്തമായ ചീര വിഭവം പരിചയപ്പെടാം.

വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം എന്നും ഒരേ പലഹാരങ്ങൾ കഴിച്ച് മടുത്തവർക്കായി വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാവുന്ന വ്യത്യസ്തമായ പലഹാരമാണ് ചീര റോൾ. പച്ചക്കറികൾ കഴിക്കാൻ മടികാണിക്കുന്ന കുട്ടികൾക്ക് പോലും ഇത് ഇഷ്ടപ്പെടുമെന്നത് ഉറപ്പാണ്. എങ്ങനെയാണ് ചീര റോൾ തയ്യാറാക്കുന്നതെന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ**

*ചീര- ഒരു കപ്പ് (ചെറുതായി അരിഞ്ഞത്)*

*ഗോതമ്പുപൊടി- ഒന്നര കപ്പ്*

*സവാള- ഒരെണ്ണം (ചെറുതായി അരിഞ്ഞത്)*

*തക്കാളി- ഒരെണ്ണം (ചെറുതായി അരിഞ്ഞത്)*

*വെളുത്തുള്ളി- മൂന്ന് അല്ലി (ചെറുതായി അരിഞ്ഞത്)*

*ഇഞ്ചി- ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)*

*പച്ചമുളക്- രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)*

*മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ*

*മുളകുപൊടി- അര ടീസ്പൂൺ*

*ഗരംമസാല- അര ടീസ്പൂൺ*

*ഉപ്പ്- ആവശ്യത്തിന്*

*എണ്ണ- ആവശ്യത്തിന്*

*ബ്രഡ് പൊടിയും മുട്ടയും*

*ഉരുളക്കിഴങ്ങ്- രണ്ടെണ്ണം (പുഴുങ്ങിയത്)*

**തയ്യാറാക്കുന്ന വിധം**

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കണം. എണ്ണ ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. പച്ചമണം മാറുന്നതുവരെ ഇത് വഴറ്റണം.

പെട്ടെന്ന് വഴണ്ടുകിട്ടാൻ അൽപ്പം ഉപ്പ് ചേർത്താൽ മതി. ഇതിലേയ്ക്ക് തക്കാളി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം പൊടിയായി അരിഞ്ഞ ചീര ചേർത്ത് അടച്ച് വേവിക്കുക. ചീരയിലെ വെള്ളം വറ്റി വരുമ്പോൾ തീ ഓഫ് ചെയ്യാം.

വേണമെങ്കിൽ ഇതിലേക്ക് കുറച്ച് ചീസോ മുട്ടയോ ചേർത്ത് ഇളക്കാവുന്നതാണ്. പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ് കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് തണുക്കാൻ വയ്ക്കുക. അത്യാവശ്യം വലിപ്പമുള്ള ഒരു ബൗളിൽ ഗോതമ്പുപൊടിയും അല്പം ഉപ്പും ചേർത്ത്, ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴക്കണം.

ഇത് ഒരു പത്ത് മിനിറ്റ് വച്ചതിന് ശേഷം ബാക്കി ചെയ്യുന്നതാണ് നല്ലത്. കുഴച്ചുവച്ച മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തിയെടുക്കുക. ഇതിന്റെ നടുവിലായി തയ്യാറാക്കിവെച്ച ചീര-ഉരുളക്കിഴങ്ങ് മസാല വച്ച് വശങ്ങൾ മടക്കി റോൾ രൂപത്തിലാക്കുക.

ഒരു പാൻ ചൂടാക്കി അൽപ്പം എണ്ണ ഒഴിച്ച ശേഷം തയ്യാറാക്കിയ റോളുകൾ ആദ്യം മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കി ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കാം. ഇത് ഗോൾഡൻ നിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കണം. രുചികരമായ ചീര റോൾ തയ്യാർ. സോസിനൊപ്പവും അല്ലാതെയും ഇത് കഴിക്കാം.

This article explains how to make a tasty spinach roll, a simple evening snack that can be prepared quickly at home. The recipe combines spinach, wheat flour, potatoes, and spices, then coats the rolls in egg and breadcrumbs before frying until golden.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391245/spinach-roll-evening-tea-recipe)