---
title: "എൽപിഎസ്ടി സമരം: സെക്രട്ടേറിയറ്റിന് മുന്നിലെ പന്തൽ പോലീസ് പൊളിച്ചുമാറ്റി"
english_title: "Police Demolish LPST Protest Tent in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391223/lpst-protest-tent-demolished-thiruvananthapuram"
published_at: "2026-11-11T22:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af49c2c06160_lpst-protest-tent-demolished-thiruvananthapuram.png"
keywords: ["LPSTProtest", "Thiruvananthapuram", "KeralaPolice", "Valarmathi", "Secretariat"]
---

# എൽപിഎസ്ടി സമരം: സെക്രട്ടേറിയറ്റിന് മുന്നിലെ പന്തൽ പോലീസ് പൊളിച്ചുമാറ്റി

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിലെ എൽപിഎസ്ടി സമരപ്പന്തൽ പോലീസ് ബലംപ്രയോഗിച്ച് പൊളിച്ചുമാറ്റി. നിരാഹാര സമരമിരുന്ന വളർമതിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിലെ എൽപിഎസ്ടി സമരപ്പന്തൽ പോലീസ് ബലംപ്രയോഗിച്ച് പൊളിച്ചുമാറ്റി. നിരാഹാര സമരമിരുന്ന വളർമതിയെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഡോക്ടർമാർ സമരപ്പന്തലിലെത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു. അതിന് പിന്നാലെയാണ് അവരെ ബലംപ്രയോഗിച്ച് പന്തലിൽനിന്ന് മാറ്റിയത്

വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്. വളർമതിയെ കസ്റ്റഡിയിൽ എടുത്ത് മാറ്റിയതിന് പിന്നാലെ നിമിഷനേരംകൊണ്ട് സമരപ്പന്തൽ പൊളിച്ചുമാറ്റുകയായിരുന്നു. അപ്പോൾ സമരപ്പന്തലിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല.

സമരപ്പന്തൽ പൊളിച്ചുമാറ്റിയ ശേഷം അവിടെയുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും പോലീസ് ലോറിയിലാക്കി കൊണ്ടുപോയി. ‘വാക്കു പാലിക്കാത്ത വി.ഡി. സതീശൻ’ എന്ന ബോർഡും പോലീസ് എടുത്തുമാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391223/lpst-protest-tent-demolished-thiruvananthapuram)