---
title: "കോവളം സ്പാ പീഡനക്കേസിൽ വീണ്ടും അറസ്റ്റ്: സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ച 24-കാരൻ പിടിയിൽ, അറസ്റ്റിലായവർ ഒൻപതായി"
english_title: "Kovalam Spa Abuse Case: One More Arrest as CCTV Footage Proves Crucial"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391210/kovalam-spa-abuse-case-cctv-arrest"
published_at: "2026-11-11T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af47aa73dd46_kovalam-spa-abuse-case-cctv-arrest.jpg"
keywords: ["KovalamCase", "CCTVFootage", "PoliceArrest", "SpaAbuse", "KeralaNews"]
---

# കോവളം സ്പാ പീഡനക്കേസിൽ വീണ്ടും അറസ്റ്റ്: സിസിടിവി ദൃശ്യങ്ങൾ നിർണായകമായി; പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ച 24-കാരൻ പിടിയിൽ, അറസ്റ്റിലായവർ ഒൻപതായി

> **Lead Summary:** തിരുവനന്തപുരം: കോവളം സ്‌പാ പീഡനക്കേസിൽ ഇന്ന് ഒരാൾ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. തമിഴ്‌നാട് ഉദയമാർത്താണ്ഡം സ്വദേശിയായ ജിമിലിൻ ആണ് അറസ്റ്റിലായത്.

## Article Content

തിരുവനന്തപുരം: കോവളം സ്‌പാ പീഡനക്കേസിൽ ഇന്ന് ഒരാൾ കൂടി പിടിയിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. തമിഴ്‌നാട് ഉദയമാർത്താണ്ഡം സ്വദേശിയായ ജിമിലിൻ ആണ് അറസ്റ്റിലായത്.

ഇയാളെ കന്യാകുമാരി കരിങ്കൽ ഭാഗത്തുനിന്നാണ് പിടിച്ചത്. പെൺകുട്ടിയെ സ്‌പായിൽ എത്തിച്ച് ഇയാൾ നിരവധിതവണ പീഡിപ്പിച്ചെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെയും സന്ദർശക രജിസ്റ്ററിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളിലേക്ക് എത്തിച്ചേർന്നത്.

പ്രതിയെ കോവളത്ത് എത്തിച്ച് വിശദമായി ചോദ്യംചെയ്‌ത ശേഷമാണ് അറസ്റ്റ് ചെയ്‌തത്. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് കേസിലുണ്ടാകുമെന്നാണ് സൂചന.കേസിൽ വെങ്ങാനൂർ സ്വദേശി മായയെ അറസ്റ്റ് ചെയ്‌തത് ദിവസങ്ങൾക്ക് മുൻപാണ്.

നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്‌പെക്ടറാണ് ഇവർ. സ്‌പാ നടത്തിപ്പിൽ ഇവർക്കുള്ള പങ്കും തെളിഞ്ഞിരുന്നു. ആന്ധ്രാപ്രദേശ് പുട്ടപർത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജോലിക്കെന്ന പേരിൽ സ്‌പാകളിൽ എത്തിച്ചത് മാതൃസഹോദരിയും ഭർത്താവുമായിരുന്നു.

ഇവരാണ് കേസിലെ മുഖ്യപ്രതികൾ. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.ഒരു വർഷത്തോളമായി കോവളത്തെ ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്‌പാകളിൽ കുട്ടിയെ എത്തിച്ച് പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Another person has been arrested in the Kovalam spa abuse case, taking the total number of arrests to nine. Police say CCTV footage and the visitor register were crucial in identifying the accused, who allegedly abused the minor girl multiple times at the spa.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391210/kovalam-spa-abuse-case-cctv-arrest)