---
title: "ആള് ചില്ലറക്കാരിയല്ല ...! സ്വർണം വീണ്ടെടുക്കാനെന്ന പേരിൽ ന്യൂജെൻ സ്വർണപ്പണയ തട്ടിപ്പ്; ബാങ്കിൽ നിന്ന് 50 ലക്ഷവുമായി മുങ്ങിയ 37കാരി പിടിയിൽ"
english_title: "37-Year-Old Held for ₹50 Lakh Gold Loan Fraud"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391197/gold-loan-fraud-37-year-old-arrested"
published_at: "2026-11-11T18:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4666bd1dbd_gold-loan-fraud-37-year-old-arrested.jpg"
keywords: ["GoldLoanFraud", "BankFraud", "KeralaPolice", "FinancialCrime", "FraudArrest"]
---

# ആള് ചില്ലറക്കാരിയല്ല ...! സ്വർണം വീണ്ടെടുക്കാനെന്ന പേരിൽ ന്യൂജെൻ സ്വർണപ്പണയ തട്ടിപ്പ്; ബാങ്കിൽ നിന്ന് 50 ലക്ഷവുമായി മുങ്ങിയ 37കാരി പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് സ്വർണപ്പണയ വായ്പയുടെ പേരിൽ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം ഒറ്റശേഖരമംഗലം ചെമ്പൂര് സ്വദേശിനി നിഷ യെയാണ് ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

തിരുവനന്തപുരം: ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ച് സ്വർണപ്പണയ വായ്പയുടെ പേരിൽ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ യുവതി അറസ്റ്റിൽ. തിരുവനന്തപുരം ഒറ്റശേഖരമംഗലം ചെമ്പൂര് സ്വദേശിനി നിഷ യെയാണ് ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ചെന്നാണ് യുവതിക്കെതിരായ ആരോപണം. കഴിഞ്ഞ സെപ്റ്റംബർ 14നാണ് കേസിനാസ്പദമായ സംഭവം.

ചെമ്പൂരിലെ പ്രമുഖ ബാങ്കിലെത്തിയ നിഷ, മറ്റൊരു ധനകാര്യ സ്ഥാപനത്തിലുള്ള സ്വർണപ്പണയ വായ്പ തിരിച്ചടച്ച് സ്വർണം വീണ്ടെടുക്കുന്നതിനായി 50 ലക്ഷം രൂപയുടെ വായ്പ ആവശ്യപ്പെട്ട് ബാങ്ക് മാനേജരെ സമീപിക്കുകയായിരുന്നു.

സ്വർണപ്പണയ വായ്പ ടേക്ക് ഓവർ ചെയ്യാനെന്ന ആവശ്യത്തിൽ ബാങ്കിൽനിന്ന് 50 ലക്ഷം രൂപയുടെ വായ്പ അനുവദിപ്പിച്ച യുവതി, തുക തന്റെ ഇസാഫ് ബാങ്കിലെ സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.

പണം അക്കൗണ്ടിലെത്തിയതോടെ യുവതി മുങ്ങുകയും തുക വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് ആര്യങ്കോട് പോലീസ് പണം കൈമാറിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

പാലക്കാട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം കരിങ്കല്ലത്താണി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെയും യുവതി സമാനരീതിയിൽ കബളിപ്പിച്ചതായി വിവരം ലഭിച്ചത്.

ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കൂടുതൽ സ്ഥാപനങ്ങൾ സമാനമായ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നതും അന്വേഷണത്തിന്റെ പരിധിയിലാണ്.

A 37-year-old woman from Oottasekharamangalam, Thiruvananthapuram, has been arrested for allegedly cheating banks and private finance firms of nearly ₹50 lakh through a gold loan fraud. Police say she took a loan in the name of taking over an existing gold loan, transferred the money to her savings account, and later moved it across multiple accounts before going underground.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391197/gold-loan-fraud-37-year-old-arrested)