---
title: "'വീട്ടിൽ സീൻ, വിളിക്കാം'; മരണത്തിന് മുമ്പ് സായ സുഹൃത്തിനയച്ച വാട്സ്ആപ്പ് ചാറ്റ് പുറത്ത്, ഭർതൃവീട്ടിലെ പ്രശ്നങ്ങളിലേക്ക് സൂചന"
english_title: "Saya’s Pre-Death WhatsApp Chat Surfaces, Hints at Trouble at Husband’s House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391194/saya-whatsapp-chat-husband-house-trouble"
published_at: "2026-11-11T18:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4649229ea8_saya-whatsapp-chat-husband-house-trouble.jpg"
keywords: ["WhatsAppChat", "KollamNews", "DomesticDispute", "PoliceProbe", "KeralaCase", "Saya Death"]
---

# 'വീട്ടിൽ സീൻ, വിളിക്കാം'; മരണത്തിന് മുമ്പ് സായ സുഹൃത്തിനയച്ച വാട്സ്ആപ്പ് ചാറ്റ് പുറത്ത്, ഭർതൃവീട്ടിലെ പ്രശ്നങ്ങളിലേക്ക് സൂചന

> **Lead Summary:** കൊല്ലം: : ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായയും സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന ചാറ്റ്.

## Article Content

കൊല്ലം: : ഇരവിപുരത്ത് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സായയും സുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നു. ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവന്ന ചാറ്റ്.

കഴിഞ്ഞ സെപ്റ്റംബർ 24ന് ഇരുവരും നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നത്. 'എന്താ പറ്റിയത് നിനക്ക്' എന്ന സുഹൃത്തിന്റെ ചോദ്യത്തിന് 'വീട്ടിൽ സീൻ, വിളിക്കാം' എന്നായിരുന്നു സായയുടെ മറുപടി. 'ആരുമായിട്ടാണ് പ്രശ്നം, അഫ്സലാണോ?' എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ 'എല്ലാവരും' എന്നായിരുന്നു സായയുടെ പ്രതികരണം.

തുടർന്ന് സുഹൃത്ത് സായയെ വീഡിയോ കോളിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് ഒരുതവണ മാത്രം കാണാൻ കഴിയുന്ന തരത്തിൽ സായ സുഹൃത്തിന് സന്ദേശവും അയച്ചു. ഒക്ടോബർ 31നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത ആരോപിച്ച് സായയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഭർതൃവീട്ടിലെ പ്രശ്നങ്ങളിലേക്ക് സൂചന നൽകുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നത്. ഇരവിപുരത്ത് 26കാരി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച സായയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

മകൾ ഒരു കാരണവശാലും ജീവനൊടുക്കില്ലെന്നും തെളിവുകൾ ഭർത്താവ് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകുമെന്നും സായയുടെ മാതാവ് റിഹാനി ഷാജി പറഞ്ഞു. മരണം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്.

സായയുടെ ലാപ്ടോപും ഒരു ഡയറിയും നഷ്ടമായിട്ടുണ്ട്. ലാപ്ടോപിലും ഡയറിയിലും തെളിവുകളുണ്ടെന്നും ഇത് അഫ്സലിന്റെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ടാകുമെന്നും അവർ പറഞ്ഞു.

'വീട്ടിലേക്ക് ഫോൺ വിളിക്കുന്നത് പോലും അഫ്സൽ വിലക്കിയിരുന്നു. അഫ്സലിന് വേറൊരു മുഖം കൂടിയുണ്ട്. അതെന്താണെന്ന് ചോദിക്കുമ്പോഴെല്ലാം സമയമാകട്ടെയെന്ന് മാത്രം പറയും. ഞങ്ങളോട് സംസാരിക്കുമ്പോൾ അഫ്സൽ കാണുമെന്ന് കരുതി അവൾ മെസേജുകൾ ഡിലീറ്റ് ചെയ്യുമായിരുന്നു.

ജീവനൊടുക്കിയതാണെന്ന് കരുതാനാവില്ല' മാതാവ് വ്യക്തമാക്കി. പെൺകുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്ന് പറഞ്ഞാണ് ഞങ്ങളെ വിളിച്ചുവരുത്തിയത്. എന്നാൽ എത്തുമ്പോഴേക്കും അവളെ മോർച്ചറിയിലേക്ക് മാറ്റിയിരുന്നെന്നും അവർ പറഞ്ഞു. അന്വേഷണത്തിൽ പൊലീസിന് ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നും അവർ കുറ്റപ്പെടുത്തി.

സായ മരിച്ച് 11 ദിവസത്തിന് ശേഷമാണ് പൊലീസ് മൊഴിയെടുത്തത്. അതിനിടയിൽ ഭർത്താവിന്റെ വീട്ടുകാർ തെളിവ് നശിപ്പിച്ചു. തെളിവുകൾ കണ്ടെത്താത്തതിന് കാരണം സ്വാധീനമാകാം. മകൾക്ക് നീതി കിട്ടണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ 31നാണ് സായയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

A WhatsApp chat between Saya and a friend has surfaced, suggesting she was facing trouble at her husband’s house before her death in Kollam’s Iravipuram. Her family has alleged foul play, claimed evidence may have been destroyed, and accused the police of serious lapses in the investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391194/saya-whatsapp-chat-husband-house-trouble)