---
title: "ഡൽഹി എയിംസിലെ ബോർഡിൽ ഓടുന്ന സംഖ്യകൾ; ഇന്ത്യ 150 കോടിയിലേക്ക്"
english_title: "AIIMS Delhi Board Shows India Racing Toward 150 Crore Population"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391193/delhi-aiims-board-india-population-150-crore"
published_at: "2026-11-11T18:02:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af4604d83ce4_Indias_Population__A_Patriotic_Panorama(1).png"
keywords: ["IndiaPopulation", "AIIMSDelhi", "UNProjection", "DemographicClock", "ViralVideo"]
---

# ഡൽഹി എയിംസിലെ ബോർഡിൽ ഓടുന്ന സംഖ്യകൾ; ഇന്ത്യ 150 കോടിയിലേക്ക്

> **Lead Summary:** ഡൽഹി: ഡൽഹി എയിംസിന്റെ മുന്നിലൂടെ നടക്കുമ്പോൾ ഒരു ബോർഡ് കാണാം. അവിടെ ഒരു സംഖ്യ നിമിഷംതോറും മാറിക്കൊണ്ടിരിക്കുന്നു. നിർത്താതെ, കുറയാതെ, കൂടിക്കൊണ്ടേയിരിക്കുന്നു.

## Article Content

ഡൽഹി: ഡൽഹി എയിംസിന്റെ മുന്നിലൂടെ നടക്കുമ്പോൾ ഒരു ബോർഡ് കാണാം. അവിടെ ഒരു സംഖ്യ നിമിഷംതോറും മാറിക്കൊണ്ടിരിക്കുന്നു. നിർത്താതെ, കുറയാതെ, കൂടിക്കൊണ്ടേയിരിക്കുന്നു.

ആ ബോർഡിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നവംബർ 10ന് വൈകുന്നേരം 7:27ന് പകർത്തിയതെന്ന് കരുതുന്ന ദൃശ്യത്തിൽ, ഇന്ത്യയുടെ ജനസംഖ്യ 1,48,16,37,145 എന്ന് കാണിക്കുന്നു. ഏകദേശം 148.16 കോടി!

വീഡിയോ കണ്ടതോടെ എല്ലാവർക്കും ഒരേ ചോദ്യം. ഇത് സത്യമാണോ? ഇത്രയും കൃത്യമായി ആരെങ്കിലും എണ്ണുന്നുണ്ടോ?ഇതേ ചോദ്യവുമായി 'യാഷ്' എന്ന ഉപയോക്താവ് AI ചാറ്റ്ബോട്ടായ ഗ്രോക്കിനെ സമീപിച്ചു. ഗ്രോക്കിന്റെ മറുപടി രസകരമായിരുന്നു. ഈ കണക്ക് ഐക്യരാഷ്ട്രസഭയുടെ പ്രവചനങ്ങളുമായി ഏറെക്കുറെ ചേർന്നുപോകുന്നതാണ്.

പക്ഷേ ഒരു കാര്യം കൂടി ഗ്രോക്ക് വ്യക്തമാക്കി. ഇത് ഓരോ ജനനവും മരണവും തത്സമയം എണ്ണുന്ന സംവിധാനമല്ല. ശരാശരി വളർച്ചാ നിരക്ക് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു 'ഡെമോഗ്രാഫിക് പ്രൊജക്ഷൻ ക്ലോക്ക്' മാത്രമാണിത്.

യുഎൻ്റെ 'വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് 2024' പ്രകാരം 2026 പകുതിയോടെ ഇന്ത്യ 147.66 കോടി ആയിരുന്നു. നവംബർ 10ലെ കണക്കനുസരിച്ച് അത് 148.13 കോടിയോട് അടുത്ത് നിൽക്കുന്നു. അതായത് എയിംസിലെ ബോർഡ് കാണിക്കുന്നത് വെറും കണക്കല്ല, യാഥാർത്ഥ്യത്തോട് വളരെ അടുത്ത് നിൽക്കുന്ന ഒരു പ്രവചനമാണ്.

അങ്ങനെയെങ്കിൽ 150 കോടി എപ്പോൾ? നിലവിലെ പ്രവചനങ്ങൾ പറയുന്നത് *2028-ഓടെ* ഇന്ത്യ ആ നാഴികക്കല്ലും പിന്നിടും എന്നാണ്.ബോർഡിലെ സംഖ്യ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഈ വാർത്ത വായിച്ചു തീരുമ്പോഴേക്കും അതിൽ നൂറുകണക്കിന് സംഖ്യകൾ കൂടി കൂടിയിട്ടുണ്ടാകും.

A viral video of a digital board outside Delhi AIIMS showing India’s population count has sparked curiosity online. The figure closely matches UN projections, indicating it is a demographic projection clock rather than a real-time birth-and-death counter. According to current estimates, India is likely to cross 150 crore around 2028.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391193/delhi-aiims-board-india-population-150-crore)