---
title: "ജമ്മുകശ്മീർ ഭീകരാക്രമണം: സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ വെടിവെപ്പ്, മൂന്ന് പേർക്ക് പരിക്ക്"
english_title: "Terror Attack in Jammu and Kashmir Leaves 3 CRPF Personnel Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391181/jammu-kashmir-terror-attack-crpf-injured-NEW"
published_at: "2026-11-11T15:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af43dfdbdce9_jammu-kashmir-terror-attack-crpf-injured-NEW.jpg"
keywords: ["JammuKashmir", "CRPF", "TerrorAttack", "Kulgam", "SecurityForces"]
---

# ജമ്മുകശ്മീർ ഭീകരാക്രമണം: സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ വെടിവെപ്പ്, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** ** ജ**മ്മുകശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ്. ജവാന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അഖ്റാൻ മേഖലയിലാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

## Article Content

** ജ**മ്മുകശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ്. ജവാന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അഖ്റാൻ മേഖലയിലാണ് ആക്രമണം നടന്നത് എന്നാണ് വിവരം.

രണ്ടര മണിയോടെ ബൈക്കിലെത്തിയ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണം സി.ആർ.പി.എഫ്. പോസ്റ്റിന് നേരെയായിരുന്നു. പരിക്കേറ്റവരെ അനന്ത്‌നാഗിലെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ തിരിച്ചടി നടത്തി.

പിന്നാലെ ക്വിക്ക് റിയാക്ഷൻ ടീമുകളെ (QRT) സ്ഥലത്തേക്ക് അയച്ചു. സുരക്ഷാ സേന പ്രദേശം വളയുകയും ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതോടെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ തിരിച്ചറിയുന്നതിനും അവർക്കായി തിരച്ചിൽ നടത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Three CRPF personnel were injured after militants opened fire on a CRPF post in Kulgam, Jammu and Kashmir. Security forces cordoned off the area, deployed Quick Reaction Teams and launched a search operation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391181/jammu-kashmir-terror-attack-crpf-injured-NEW)