---
title: "വേദന മാറാതെ 43 ദിവസം...! പ്രസവത്തിനുശേഷം ശരീരത്തിനുള്ളിൽ പഞ്ഞി വെച്ച് തുന്നിയെന്ന് പരാതി; ചാവക്കാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, പരാതിയിൽ ഡോക്ടറുടെ പ്രത്യാരോപണം"
english_title: "Chavakkad Taluk Hospital Faces Medical Negligence Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391151/chavakkad-taluk-hospital-medical-negligence-complaint"
published_at: "2026-11-11T12:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af417dee74d9_chavakkad-taluk-hospital-medical-negligence-complaint.jpg"
keywords: ["ChavakkadTalukHospital", "MedicalNegligence", "KeralaNews", "HospitalComplaint", "Chavakkad"]
---

# വേദന മാറാതെ 43 ദിവസം...! പ്രസവത്തിനുശേഷം ശരീരത്തിനുള്ളിൽ പഞ്ഞി വെച്ച് തുന്നിയെന്ന് പരാതി; ചാവക്കാട് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം, പരാതിയിൽ ഡോക്ടറുടെ പ്രത്യാരോപണം

> **Lead Summary:** ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയയുടെ ആരോപണം.

## Article Content

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്നാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയയുടെ ആരോപണം.

ആഗസ്റ്റ് 19നാണ് സാധാരണ പ്രസവം നടന്നതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ബ്ലീഡിങ് ഉണ്ടായതോടെ യൂട്രസിൽ തുന്നൽ ഇട്ടുവെന്നും പഞ്ഞി ഉള്ളിൽ വച്ച് തുന്നിക്കെട്ടിയതായുമാണ് കുടുംബത്തിന്റെ ആരോപണം. പലതവണ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.

താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പഴുപ്പിനുള്ള മരുന്ന് നൽകി വിട്ടുവെന്നും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു.

പിന്നീട് സ്വകാര്യ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും മറ്റൊരു ആശുപത്രിയിൽ നിന്നാണ് അത് പുറത്തെടുത്തതെന്നും കുടുംബം വ്യക്തമാക്കുന്നു. 43 ദിവസത്തോളം പഞ്ഞി ഉള്ളിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകളുമായി നടന്നുവെന്നാണ് ആരോപണം.

അതേസമയം, പരാതിക്കാർ മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വഴങ്ങില്ലെന്ന് കണ്ടതോടെയാണ് പരാതി ഉയർത്തിയതെന്നുമാണ് ഡോക്ടറുടെ വാദം. താൻ പ്രൊസിജിയർ പാലിച്ചാണ് ചികിത്സ നടത്തിയതെന്നും തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ വഴങ്ങിയില്ലെന്നും ഡോ. ഡിറ്റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാതി അന്വേഷിക്കാൻ ഡിഎംഓയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് വിശദമാക്കി. സംഭവത്തിൽ കൂടുതൽ നടപടി അന്വേഷണത്തിന് പിന്നാലെയായിരിക്കും.

A woman from Chavakkad has alleged that gauze was left inside her body after delivery at the Taluk Hospital, leading to days of pain and complications. The doctor has denied the allegation, saying the treatment followed proper procedure, while the hospital superintendent said the complaint will be investigated by the DMO.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391151/chavakkad-taluk-hospital-medical-negligence-complaint)