---
title: "രാഷ്ട്രപതിയുടെ അംഗരക്ഷകനായ സൈനികന് വെടിയേറ്റു; ആക്രമണം വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ"
english_title: "President’s bodyguard soldier shot in personal enmity attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391150/president-bodyguard-soldier-shot-baghpat"
published_at: "2026-11-11T12:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af416822ec4f_president-bodyguard-soldier-shot-baghpat.jpg"
keywords: ["PresidentSecurity", "UttarPradesh", "PersonalEnmity", "AttemptToMurder", "DiwaliIncident"]
---

# രാഷ്ട്രപതിയുടെ അംഗരക്ഷകനായ സൈനികന് വെടിയേറ്റു; ആക്രമണം വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ

> **Lead Summary:** **ന്യൂഡൽഹി: **രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗരക്ഷക സംഘത്തിലെ സൈനികന് വ്യക്തിവൈരാഗ്യത്തെ തുടർന്ന് വെടിയേറ്റു. ഉത്തരപ്രദേശിലെ ബാഗ്പതിൽ ദീപാവലി ദിനത്തിലായിരുന്നു സംഭവം. ന്യൂഡൽഹി രാഷ്ട്രപതി ഭവനിലെ അംഗരക്ഷക സംഘാംഗമായ ഗോപാൽപൂർ ഖദാന സ്വദേശി സൗരഭ് തോമറിനാണ് വെടിയേറ്റത്.

## Article Content

**ന്യൂഡൽഹി: **രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗരക്ഷക സംഘത്തിലെ സൈനികന് വ്യക്തിവൈരാഗ്യത്തെ തുടർന്ന് വെടിയേറ്റു. ഉത്തരപ്രദേശിലെ ബാഗ്പതിൽ ദീപാവലി ദിനത്തിലായിരുന്നു സംഭവം. ന്യൂഡൽഹി രാഷ്ട്രപതി ഭവനിലെ അംഗരക്ഷക സംഘാംഗമായ ഗോപാൽപൂർ ഖദാന സ്വദേശി സൗരഭ് തോമറിനാണ് വെടിയേറ്റത്.

സ്വന്തം ഗ്രാമത്തിലെ വീടിന് മുന്നിൽ നിൽക്കുമ്പോഴാണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ ധീരജ്, മോനു എന്നിവർ ചേർന്ന് നാടൻ തോക്കും വടിയുമായി എത്തി ആക്രമണം നടത്തിയത്. സൗരഭിന് നേരെ ഉതിർത്ത വെടിയുണ്ട അടുത്തുള്ള ചുവരിൽ തട്ടി തെറിച്ചാണ് തലയിൽ കൊണ്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. നിലവിൽ സൗരഭ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ആക്രമണത്തിനിടെ സൗരഭിന്റെ ഇരട്ട സഹോദരനായ വിനീതിന് വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

A soldier from President Droupadi Murmu’s security detail was shot in Baghpat, Uttar Pradesh, on Diwali day in an attack police say stemmed from personal enmity. The injured soldier, Saurabh Tomar, underwent emergency surgery and is now reported to be out of danger, while his twin brother also suffered injuries in the assault.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391150/president-bodyguard-soldier-shot-baghpat)