---
title: "എട്ടു ദിവസം കൊണ്ട് കുറഞ്ഞത് മൂവായിരത്തോളം രൂപ! സ്വർണപ്രേമികൾക്ക് ആശ്വാസമായി പുതിയ നിരക്ക്"
english_title: "Gold Prices Drop by Around Rs 3,000 in Eight Days, Bringing Relief"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/391140/gold-prices-drop-eight-days-kerala"
published_at: "2026-11-11T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af40bab760af_gold-prices-drop-eight-days-kerala.jpg"
keywords: ["GoldPrice", "KeralaGold", "GoldRates", "MarketUpdate", "KeralaNews"]
---

# എട്ടു ദിവസം കൊണ്ട് കുറഞ്ഞത് മൂവായിരത്തോളം രൂപ! സ്വർണപ്രേമികൾക്ക് ആശ്വാസമായി പുതിയ നിരക്ക്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലെയും രണ്ടുതവണയായി സ്വർണവില കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. വെറും എട്ടു ദിവസങ്ങൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 3,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 520 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 65 രൂപയും കുറഞ്ഞു. ഇന്നലെയും രണ്ടുതവണയായി സ്വർണവില കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. വെറും എട്ടു ദിവസങ്ങൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് ഏകദേശം 3,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നത്തെ കുറവുകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ സ്വർണത്തിന് 1,05,680 രൂപയാണ് നൽകേണ്ടിവരിക. ഗ്രാമിന് 13,015 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ അഞ്ചിന് രേഖപ്പെടുത്തിയ 1,07,080 രൂപയാണ് ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കാറുണ്ട്. എങ്കിലും ആഗോള വിപണിയിൽ വില കൂടിയാൽ കേരളത്തിൽ ഉടൻതന്നെ വില കൂടണമെന്നില്ല.

Gold prices in Kerala fell again on Tuesday, with the price of one sovereign dropping by Rs 520 and the gram rate by Rs 65. Over the past eight days, the price of a sovereign has fallen by nearly Rs 3,000, offering relief to gold buyers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/391140/gold-prices-drop-eight-days-kerala)